| Wednesday, 22nd November 2023, 6:14 pm

ഷൂട്ട് കഴിഞ്ഞതിനു ശേഷം മമ്മൂക്ക എന്റെ ചെവിയിൽ പറഞ്ഞു 'തന്റെ ഡി.ഒ.പി കൊള്ളാം': ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൊക്കേഷനിൽ മമ്മൂട്ടിയുടെ ഇടപെടലിനെക്കുറിച്ച് പറയുകയാണ് ജിയോ ബേബി. മമ്മൂട്ടി നായകനാകുന്ന കാതൽ ദി കോർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ വിശേഷങ്ങളാണ് ജിയോ ബേബി പറയുന്നത്. തങ്ങളെ അടുത്ത് വിളിച്ചിട്ട് ഭക്ഷണമൊക്കെ കഴിച്ചോ എന്ന് അനേഷിക്കാറുണ്ടെന്നും അതെല്ലാം തങ്ങളെ പരിഗണിക്കുന്നതാണെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.

സിനിമയിലെ ഡി.ഒ.പിയെ മമ്മൂട്ടിയെ സംബന്ധിച്ച് പുതിയ ആളാണെന്നും അയാളിൽ താൻ ഹാപ്പി അല്ലെ എന്ന് ചോദിക്കാറുണ്ടെന്നും അത് ഒരിക്കലും തന്റെ തീരുമാനത്തിൽ ഇടപെടുന്നതല്ലെന്നും ജിയോ ബേബി പറഞ്ഞു. എന്നാൽ ഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോൾ തന്റെ ചെവിയിൽ വന്ന് ഡി.ഒ.പി കൊള്ളാമെന്ന് പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക എന്റെ അടുത്ത് വിളിച്ചിട്ട് ഫുഡൊക്കെ എങ്ങനെയുണ്ട് എന്ന് ചോദിക്കും. അത് ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. അത് നമ്മളെ കെയർ ചെയ്യുന്നുണ്ട് എന്നതാണ്. മമ്മൂക്കയെ സംബന്ധിച്ച് ഇതിൽ പുതിയ ഡി.ഒ.പിയാണ് ഉള്ളത്. അവൻ എന്റെ കൂടെ പടം ചെയ്തിട്ടുണ്ട്. എന്റെ അടുത്ത് മമ്മൂക്ക ചോദിക്കുന്നുണ്ട് ഡി.ഒ.പി എങ്ങനെയുണ്ട് എന്ന്. എന്റെ തീരുമാനത്തിൽ ഇടപെടുകയില്ല, ‘താൻ ഹാപ്പി അല്ലേ ഓക്കേ അല്ലേ’ എന്നാണ് ചോദിക്കുന്നത്. ഞാൻ മമ്മൂക്കാ ട്രസ്റ്റ് മീ എന്ന് മറുപടി പറഞ്ഞു. മമ്മൂക്ക എന്നെ വിശ്വസിക്കുന്നു എന്നും പറഞ്ഞു.

ഷൂട്ട് തുടങ്ങി. കുറേ ദിവസം ഷൂട്ട് കഴിഞ്ഞതിനു ശേഷം മമ്മൂക്ക എന്റെ ചെവിയിൽ വന്നു പറഞ്ഞു ‘തന്റെ ഡി.ഒ.പി കൊള്ളാം’ എന്ന് പറഞ്ഞു. കാരണം മമ്മൂക്കയ്ക്ക് അത് പറയേണ്ട കാര്യമില്ല. പടത്തിന്റെ എഡിറ്റിങ് കഴിഞ്ഞപ്പോൾ ഒരു കറക്ഷൻ പോലുമില്ല. ചെറിയ ഗ്രാഫിക്കൽ പ്രശ്നമേയുള്ളു. ഇങ്ങനെയുള്ള മമ്മൂക്കയുടെ വാക്കുകൾ ഡി.ഒ.പിക്ക് ആണെങ്കിലും എഡിറ്റർക്ക് ആണെങ്കിലും സന്തോഷമാണ്. സിനിമ നന്നാവാൻ വേണ്ടിയിട്ടുള്ള ഇടപെട്ടൽ ഉണ്ടായിട്ടുണ്ടെന്ന് മാത്രമേയുള്ളൂ,’ ജിയോ ബേബി പറയുന്നു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തും. ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Content Highlight: mammooty about kathal movie’s DOP

We use cookies to give you the best possible experience. Learn more