രണ്ടു ചെറുപ്പക്കാര്‍ എഴുതിത്തന്ന ഫോം കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് ആക്ടര്‍ എന്നു കണ്ടത്; മമ്മൂട്ടിയുടെ പേഴ്‌സണല്‍ ട്രെയിനറായ കഥ പറഞ്ഞ് വിബിന്‍ സേവ്യര്‍
Entertainment
രണ്ടു ചെറുപ്പക്കാര്‍ എഴുതിത്തന്ന ഫോം കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് ആക്ടര്‍ എന്നു കണ്ടത്; മമ്മൂട്ടിയുടെ പേഴ്‌സണല്‍ ട്രെയിനറായ കഥ പറഞ്ഞ് വിബിന്‍ സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th February 2021, 1:04 pm

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങളും ട്രെയ്‌നിങ്ങ് കഥകളും ആരാധകര്‍ക്കെന്നും പ്രിയപ്പെട്ടതാണ്. പ്രായത്തെ തോല്‍പ്പിക്കുന്ന രീതിയില്‍ കഠിനപ്രയ്തനം ചെയ്ത് ശരീരത്തെ ഒരുക്കിയെടുക്കാന്‍ മമ്മൂട്ടി എന്നും ശ്രദ്ധിക്കാറുമുണ്ട്.

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് ട്രെയിനറായ വിബിന്‍ സേവ്യര്‍ നടന്റെ ഫിറ്റ്‌നസ് അനുഭവങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ മമ്മൂട്ടിയുടെ പേഴ്‌സണല്‍ ട്രെയിനര്‍ ആയ കഥ തുറന്നുപറയുകയാണ് വനിതയില്‍ വിബിന്‍ സേവ്യര്‍.

‘2007ല്‍ രണ്ടു ചെറുപ്പക്കാര്‍ വന്ന് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിറ്റ്‌നസ് സെന്ററിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. അതിലൊരാളുടെ അച്ഛന് വേണ്ടിയാണ് എന്നു പറയുകയും ചെയ്യും. അവര്‍ എഴുതിത്തന്ന ഫോം കംപ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് പ്രഫഷന്റെ കോളത്തില്‍ ആക്ടര്‍ എന്നു കണ്ടത്. പേര് മുഹമ്മദ്കുട്ടി.

ദുല്‍ഖറും സുഹൃത്തുമാണ് അന്ന് വന്നത് എന്ന് അപ്പോഴാണ് അറിയുന്നത്. പിന്നീട് മമ്മൂക്ക ഫിറ്റ്‌നസ് ക്ലബ്ബില്‍ വന്നു. വാതില്‍ തുറന്ന് തല ഉയര്‍ത്തിപ്പിടിച്ചുള്ള ആ വരവ് തന്നെ ശരിക്കും ഒരു പഞ്ച് ആണ്. അന്നും ഇന്നും അതിനു മാറ്റമൊന്നുമില്ല’, വിബിന്‍ സേവ്യര്‍ പറയുന്നു.

മമ്മൂട്ടി തന്റെ യോഗ്യതകള്‍ ചോദിച്ചിരുന്നുവെന്നും മുംബൈയില്‍ ഊര്‍മിള മദോഡ്കറെ ട്രെയിന്‍ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് കേട്ടപ്പോള്‍ ചിരിച്ചുവെന്നും വിബിന്‍ സേവ്യര്‍ പറയുന്നു.

എനിക്ക് ഊര്‍മ്മിളയാകണ്ട,ഇനിയുംഅഭിനയിക്കാനുള്ള എനര്‍ജിയും ഫിറ്റ്നസും വേണം. അതുമാത്രം മതി. എന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞതെന്നും വിബിന്‍ സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammoottys personal trainer Vibin Xavier shares experience