ചെന്നൈ: മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം പേരന്‍മ്പ് റോട്ടര്‍ഡാം ചലച്ചിത്ര മേളക്ക് തിരഞ്ഞെടുത്തതായി വാര്‍ത്തകള്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്ത് വിട്ടത്.
ജനുവരി 24 മുതല്‍ ഫെബ്രവരി നാലു വരെ നടക്കുന്ന മേളയുടെ നാല്‍പ്പത്തി ഏഴാം പതിപ്പിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരങ്ങള്‍ “ഡീപ്പ് ഫോക്കസ്”, “പേര്‍സ്‌പെക്റ്റിവ്‌സ്” ബ്രൈറ്റ് ഫ്യൂച്ചര്‍”, “വോയിസസ്”, എന്നിങ്ങനെ നാലു കാറ്റഗറികളുള്ള മേളയില്‍ ഏത് വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് വ്യക്തമല്ല.
ദേശീയപുരസ്‌ക്കാര ജേതാവായ റാം ആന്‍ഡ്രിയെ നായികയാക്കി സംവിധാനം ചെയ്ത “തരമണി” എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത പടമാണ് പേരന്‍മ്പ്. വിദേശത്ത് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നാളായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തില്‍ തമിഴ് നടി അഞ്ജലി, മലയാളിയായ അഞ്ജലി അമീര്‍, സാധന, സമുദ്രകനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ചിത്രം മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യും. മലയാളത്തിലെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ചിത്രം ഉടനെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കഴിഞ്ഞവര്‍ഷം റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് പുരസ്‌ക്കാരം നേടിയത് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗക്കായിരുന്നു.