ഗോവ: രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ നിറഞ്ഞ സദസ്സില്‍ കൈയ്യടികളോടെ പേരന്‍പിന്റെ ആദ്യ പ്രദര്‍ശനം. സിനിമയുടെ പ്രദര്‍ശന ശേഷം എഴുന്നേറ്റ് നിന്ന് കൈയ്യടികളോടെയാണ് ഡെലിഗേറ്റുകള്‍ അണിയറ പ്രവര്‍ത്തകരെ സ്വീകരിച്ചത്.
വിദേശത്ത് ടാക്സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് അമുദന്‍ എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 8.45 നായിരുന്നു പേരന്‍പിന്റെ ആദ്യ പ്രദര്‍ശനം.
പേരന്‍പ് റോട്ടര്‍ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയായിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മേളയിലെ ഫയര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേര്‍ എത്തിയിരുന്നു. പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേയാണ് ചിത്രീകരണം ആരംഭിച്ചത്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.