മമ്മൂട്ടിയുടെ 'പത്തേമാരി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു
Daily News
മമ്മൂട്ടിയുടെ 'പത്തേമാരി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 18, 07:52 am
Saturday, 18th October 2014, 1:22 pm

pathemari01[]മമ്മുട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന “പത്തേമാരി”യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ടെലിവിഷന്‍ അവതാരകയായ ജ്യുവല്‍ മേരിയാണ് നായിക. ജ്യുവലിന്റ അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.

ദേശീയ അവാര്‍ഡ് ജേതാവായ സലിം അഹമ്മദിനൊപ്പമുള്ള മമ്മുട്ടിയുടെ രണ്ടാമത്തെ ചിത്രമാണിത്. “കുഞ്ഞനന്തന്റെ കട”യാണ് ഇവരുടെ ആദ്യചിത്രം.

സലിം അഹമ്മദിന്റെ ആദ്യചിത്രം സലിം കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച “ആദാമിന്റെ മകന്‍ അബു” ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിന് നാല് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

ഗള്‍ഫ് മലയാളികളെ കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുമാണ് “പത്തേമാരി” ചര്‍ച്ചചെയ്യുന്നത്. മമ്മുട്ടി അവതരിപ്പിക്കുന്ന പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. നാരായണന്റെ ഭാര്യ നളിനിയുടെ വേഷമാണ് ജ്യുവല്‍ ചെയ്യുന്നത്.

ശ്രീനിവാസന്‍, സിദ്ധിഖ്, സലിം കുമാര്‍, ജോയ് മാത്യൂ, യവനിക ഗോപാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു അമ്പാട്ട് ആണ് ഛായാഗ്രാഹകന്‍. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയും ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.