| Friday, 21st July 2023, 3:41 pm

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടി മികച്ച നടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് മികച്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

ന്നാ താന്‍ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനവുമായി കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാന്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് എസ്. ഹരീഷാണ് തിരക്കഥ എഴുതിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. ഛായാഗ്രഹണം തേനി ഈശ്വറും എഡിറ്റിങ് ദീപു ജോസഫും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Mammootty won the best actor award at the 2022 kerala State Film Awards

We use cookies to give you the best possible experience. Learn more