ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രത്തിന്റെ സെറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം അല്‍പ സമയം ചിലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.
അരുണ്‍ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളായ നസ്ലെന്‍, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ നായികാനായകന്മാരായി എത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈ ചിത്രം വളരെ സ്‌പെഷ്യല്‍ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിന്റെ നിര്‍മാണമാണ് തങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ ദിവസം നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നു.
ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ – ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബംഗ്ലാന്‍ , കലാസംവിധായകന്‍ – ജിത്തു സെബാസ്റ്റ്യന്‍.
മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മെല്‍വി ജെ., അര്‍ച്ചന റാവു, സ്റ്റില്‍സ് – രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ – യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് – സുജിത്ത് സുരേഷ്.
Content Highlight: Mammootty With Naslen Photo Goes Viral In Social Media