Malayalam Cinema
റേഞ്ച് റോവറില്‍ മരണമാസ് ലുക്കുമായി മമ്മൂട്ടി; പത്ത് മാസങ്ങള്‍ക്ക് ശേഷം സിനിമാ ക്യാമറയ്ക്ക് മുന്നില്‍; വൈറല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 23, 06:39 am
Saturday, 23rd January 2021, 12:09 pm

കൊച്ചി: പത്ത് മാസങ്ങള്‍ക്ക് ശേഷം മരണമാസ് ലുക്കുമായി മമ്മൂട്ടി വീണ്ടും സിനിമ ക്യാമറയ്ക്ക് മുന്നിലെത്തി. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിനായാണ് മമ്മൂട്ടി പത്ത് മാസത്തിന് ശേഷം എത്തിയത്.

സ്വയം ഡ്രൈവ് ചെയ്ത് റേഞ്ച് റോവറില്‍ എത്തിയ മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന് ഒറ്റ ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ബാക്കിയുണ്ടായിരുന്നത്.

കൊവിഡ് കാലത്തെ താടിയും മുടിയും നീട്ടിയ ലുക്കില്‍ത്തന്നെയാണ് അദ്ദേഹം ‘വണ്ണി’ന്റെ അവശേഷിക്കുന്ന ചിത്രീകരണത്തിന് എത്തിയത്.

മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥന്‍ ഒരുക്കുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ‘മക്കള്‍ ആട്ച്ചി’യില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടി ഈ സിനിമ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ സിനിമ ഒഴിവാക്കുമായിരുന്നെന്നാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് നേരത്തെ പറഞ്ഞത്.

മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വണ്ണിന്റെ ഷൂട്ട് പുര്‍ത്തിയായതിന് പിന്നാലെ ബിലാലിന് മുമ്പ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഫെബ്രുവരി 3ന് മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights:Mammootty with Mass look at Range Rover; Ten months later in front of the cinema camera; Viral video