റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം പേരന്‍പിന് അഭിനന്ദന പ്രവാഹങ്ങള്‍ അവസാനിക്കുന്നില്ല. അന്താരാഷ്ട വേദികളിലടക്കം അംഗീകാരങ്ങള്‍ നേടിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ഇപ്പോള്‍ ഇതാ ടീസറിലെ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിരണം ഭദ്രാസനം ആര്‍ച്ച് ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് . ചിത്രത്തെ കുറിച്ചും തന്റെ ഇഷ്ട നടനെ കുറിച്ചും അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്.
Also Read ജയസൂര്യ- രഞ്ജിത് ശങ്കര്‍ ടീമിന്റെ പ്രേതം രണ്ടാം ഭാഗമൊരുങ്ങുന്നു
മമ്മൂട്ടി എന്റെ ഇഷ്ട നടനാണ്. “പേരന്‍പ് ടീസര്‍ സത്യമായും എന്നെ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോയി. ഒന്ന്, രണ്ട് മിനിട്ടിലെ തീവ്രവും തീഷ്ണവുമായ സൂക്ഷ്മ മുഖഭാവങ്ങള്‍ കൊണ്ടും കൈ കാലുകളുടെ പ്രത്യേക ചലനങ്ങള്‍ കൊണ്ടും ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ശബ്ദ ഗാംഭീര്യം കൊണ്ടും ശബ്ദത്തിന്റെ ഹൃദ്യമായ മോഡുലേഷന്‍ കൊണ്ടും മമ്മൂട്ടി എന്ന മഹാനടന്‍ വീണ്ടും നടന വിസ്മയം തീര്‍ക്കുന്നു ഇവിടെ. തലമുടി മുതല്‍ കാലിലെ വിരലുകള്‍ വരെ തന്റെ കൂടെ സൂക്ഷ്മാഭിനയം തീര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില നടന്‍മാരില്‍ ഒന്നാമനാണ് മമ്മൂട്ടി. എന്നാണ് ഗീവര്‍ഗീസ് പറയുന്നത്.
ഒരു വടക്കന്‍ വീരഗാഥ, അമരം, യാത്ര, കാഴ്ച്ച , ന്യൂ ഡല്‍ഹി, തനിയാവര്‍ത്തനം, സൂര്യമാനസം , യവനിക, മതിലുകള്‍, വിധേയന്‍, അംബേദ്കര്‍ , പൊന്തന്‍മാട , പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ (ചില ഉദാഹരണങ്ങള്‍ മാത്രം) ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ മറ്റൊരു നടനെ സങ്കല്‍പ്പിക്കുക അസാധ്യമാണെന്നും ഈ അതുല്യ നടന വൈഭവമാണ് മലയാളത്തിലെയും ഇതര ഭാഷകളിലെയും ഏറ്റവും പ്രതിഭാശാലികളായ സംവിധായകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി മമ്മൂട്ടിയെ മാറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങള്‍ ഇത്ര കൃത്യതയോടും തന്‍മയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ പോന്ന മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ മികച്ച നടന്‍ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കുന്നുണ്ട്. രണ്ടു പേരുടെയും അഭിനയം ഒത്തിരി ഇഷ്ടമാണ്. എന്നാല്‍ കൂടുതല്‍ മികച്ച നടന്‍ എന്റെ അഭിപ്രായത്തില്‍ മമ്മൂട്ടി തന്നെയാണെന്നും ഗീവര്‍ഗീസ് തന്റെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിനിമാ സംബന്ധിയായ ഈ കുറിപ്പ് എഴുതാന്‍ കാരണം എന്റെ ഒരു സുഹൃത്ത് അല്പം മുന്‍പ് അയച്ചു തന്ന ഈ ചിത്രങ്ങളും “പേരന്‍പ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ ലിങ്കുമാണ്. എന്നെങ്കിലും ഈ പടം കാണണം എന്ന നിര്‍ദ്ദേശവും അദ്ദേഹം വയ്ക്കുന്നു
മമ്മൂട്ടി എന്റെ ഇഷ്ട നടനാണ്. “പേരന്‍പ് ടീസര്‍ സത്യമായും എന്നെ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോയി. ഒന്ന്, രണ്ട് മിനിട്ടിലെ തീവ്രവും തീഷ്ണവുമായ സൂക്ഷ്മ മുഖഭാവങ്ങള്‍ കൊണ്ടും കൈ കാലുകളുടെ പ്രത്യേക ചലനങ്ങള്‍ കൊണ്ടും ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ശബ്ദ ഗാംഭീര്യം കൊണ്ടും ശബ്ദത്തിന്റെ ഹൃദ്യമായ മോഡുലേഷന്‍ കൊണ്ടും മമ്മൂട്ടി എന്ന മഹാനടന്‍ വീണ്ടും നടന വിസ്മയം തീര്‍ക്കുന്നു ഇവിടെ. തലമുടി മുതല്‍ കാലിലെ വിരലുകള്‍ വരെ തന്റെ കൂടെ സൂക്ഷ്മാഭിനയം തീര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില നടന്‍മാരില്‍ ഒന്നാമനാണ് മമ്മൂട്ടി. നടത്തത്തിലെ അതി സൂക്ഷ്മ ചലനങ്ങള്‍ കൊണ്ട് അമരത്തിലും ഉദ്യാനപാലകനിലും ഒക്കെ നമ്മെ അതിശയിപ്പിച്ചു എങ്കില്‍ ഭൂതകണ്ണാടിയില്‍ നോട്ടം കൊണ്ടാണ് ഭാവ പ്രപഞ്ചം മമ്മൂട്ടി തീര്‍ത്തത് . ശരീര സൗന്ദര്യത്തോടൊപ്പം ദൈവം അനുഗ്രഹിച്ച് നല്‍കിയ ശബ്ദ സൗകുമാര്യത്തെ ഇത്രയും മനോഹരമായി മോഡുലേറ്റ് ചെയ്ത് അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്കുള്ള സിദ്ധി അതുല്യമാണ്. (തിലകനെ വിസ്മരിക്കുന്നില്ല ). സയലോഗ് ഡെലിവറിയില്‍ ഒരു പാഠപുസ്തമാണ് മമ്മൂട്ടി.
ഒരു വടക്കന്‍ വീരഗാഥ, അമരം, യാത്ര, കാഴ്ച്ച , ന്യൂ ഡല്‍ഹി, തനിയാവര്‍ത്തനം, സൂര്യമാനസം , യവനിക, മതിലുകള്‍, വിധേയന്‍, അംബേദ്കര്‍ , പൊന്തന്‍മാട , പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ (ചില ഉദാഹരണങ്ങള്‍ മാത്രം) ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ മറ്റൊരു നടനെ സങ്കല്‍പ്പിക്കുക അസാധ്യമാണ്. ഈ അതുല്യ നടന വൈഭവമാണ് മലയാളത്തിലെയും ഇതര ഭാഷകളിലെയും ഏറ്റവും പ്രതിഭാശാലികളായ സംവിധായകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി മമ്മൂട്ടിയെ മാറ്റുന്നത്. ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങള്‍ ഇത്ര കൃത്യതയോടും തന്‍മയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ പോന്ന മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ല.
ചെയ്തു കൂട്ടിയ കഥാപാത്രങ്ങളുടെ വൈവിദ്ധ്യം അത്ഭുതാവഹമാണ്. എന്നിട്ടും പുതിയ വേഷങ്ങള്‍ തേടിയും പുതിയ ശൈലികള്‍ അവലംബിച്ചും അഭിനയത്തോടുള്ള അതിരറ്റ പാഷന്‍ നിലനിര്‍ത്തുന്നത് പുതുമുഖങ്ങള്‍ പാീ മാക്കേണ്ടതാണ്. റാം എന്ന പ്രതിഭാധനനായ സംവിധായകന്‍ തന്റെ സ്വപ്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്നില്ല എന്നു ചിന്തിക്കുകയും മമ്മൂട്ടിക്കുവേണ്ടി 10 വര്‍ഷം കാത്തിരിക്കാന്‍ തയ്യാറാകായും ചെയ്തു എങ്കില്‍ അതിന്റെ സന്ദേശം വ്യക്തമാണ്. മലയാളിക്കും മലയാളത്തിനും അഭിമാനിക്കാവുന്ന നടന വൈഭവം തന്നെയാണ് മമ്മൂട്ടി.
പേരന്‍പ് അവിസ്മരണീയ അഭിനയ തികവിന്റെ നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഒരു വസന്ത കാഴ്ച ആയിരിക്കും എന്നതിന് ചിത്രത്തിന്റെ ടീസര്‍ മാത്രം മതി സാക്ഷ്യം. കലത്തിലെ ചോറിന്റെ വേവ് അറിയാന്‍ ഒരിറ്റ് നോക്കിയാല്‍ മതിയല്ലോ. സ്നേഹത്തിന്റെ ആഗോള സന്ദേശം പടരട്ടെ പേരന്‍പിലൂടെ .. സ്നേഹവും ദയാവായ്പും വാത്സല്യവും കരുണയും ഒക്കെ ഹൃദയസ്പര്‍ശിയായി ഇമോട്ട് ചെയ്യാന്‍ മമ്മൂട്ടിയെപ്പോലെ കഴിവുള്ളവര്‍ ചുരുക്കമാണല്ലോ. പേരന്‍പിനും മമ്മൂട്ടിക്കും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കട്ടെ
ഇനി ഇത്രയും എഴുതിയ സ്ഥിതിക്ക് പലരും ഒഴിഞ്ഞു മാറുന്ന ചോദ്യത്തിന് നേരിട്ടുള്ള എന്റെ പ്രതികരണമിതാ മമ്മൂട്ടിയോ മോഹന്‍ലാലോ കൂടുതല്‍ മികച്ച നടന്‍?
എന്റെ ഉത്തരം: രണ്ടു പേരുടെയും അഭിനയം ഒത്തിരി ഇഷ്ടമാണ്. എന്നാല്‍ കൂടുതല്‍ മികച്ച നടന്‍ എന്റെ അഭിപ്രായത്തില്‍ മമ്മൂട്ടി തന്നെയാണ്.
വാല്‍ക്കഷണം: സിനിമയിലും കയറി അഭിപ്രായം പറയാന്‍ ഇയാളാര് എന്ന് ആരെങ്കിലും ചോദിച്ചാല്‍ കലയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരന്‍ എന്ന് മാത്രമാണ് എന്റെ വിനീത പ്രതികരണം. ചെറുപ്പത്തില്‍ എന്റെ പിതാവ് സിനിമക്ക് കൊണ്ടു പോകുമായിരുന്നു. അന്ന് എന്റെ ഇഷ്ട നടന്‍ സത്യന്‍ ആയിരുന്നു. ഓടയില്‍ നിന്ന് , കടല്‍പ്പാലം ഒക്കെ ഇന്നും പച്ചയായ ഓര്‍മ്മയാണ്.