ഞാന്‍ കരഞ്ഞിട്ടാണ് അവസാനം കയ്യിലെ കെട്ടഴിച്ചത്: വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റി മമ്മൂട്ടി
Film News
ഞാന്‍ കരഞ്ഞിട്ടാണ് അവസാനം കയ്യിലെ കെട്ടഴിച്ചത്: വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th October 2022, 3:20 pm

റോഷാക്കിന്റെ റിലീസിന് മുമ്പ് തന്നെ വലിയ രീതിയില്‍ ചര്‍ച്ചയായതാണ് വൈറ്റ് റൂം ടോര്‍ച്ചര്‍. കൊടും കുറ്റവാളികള്‍ക്ക് നല്‍കിയിരുന്ന ഈ ശിക്ഷാരീതി ചിത്രത്തിന്‍റെ ടീസറിലാണ് ആദ്യം കാണിച്ചത്. റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റി മമ്മൂട്ടി പറഞ്ഞിരുന്നു.

‘അകത്ത് കെട്ടിവെച്ചതിന് ശേഷം അനക്കീട്ടില്ല കൈ. ഞാന്‍ കരഞ്ഞിട്ടാണ് അവസാനം അതില്‍ നിന്നും ഊരിയെടുത്തത്. എനിക്ക് ഊരാന്‍ പറ്റില്ല. വിലങ്ങിടുന്നത് പോലെ തന്നെയാണ്.

ഇത് ടോര്‍ച്ചറാണ്. പണിഷ്‌മെന്റല്ല. ചോദ്യം ചെയ്യുന്ന സമയങ്ങളില്‍ ആളുകളെ ഇങ്ങനെയുള്ള റൂമുകളില്‍ കൊണ്ടിരുത്തി കുഴപ്പമാക്കുക, ലൈറ്റ് കിട്ടാതെ ഒരു സ്ഥലത്ത് നിര്‍ത്തുക, ഏതെങ്കിലും സൗണ്ട് കേള്‍പ്പിച്ചുകൊണ്ടിരിക്കുക, ഇങ്ങനൊക്കെ ചെയ്താല്‍ നമ്മള്‍ ഭയങ്കരമായി ഡിസ്റ്റര്‍ബ്ഡാവും. അത് ഒരു ടോര്‍ച്ചറാണ്. അങ്ങനെയൊന്നാണ് സിനിമയിലുള്ളത്. പക്ഷേ അത് കാര്യമായിട്ടില്ല. ചെറിയ സ്ഥലങ്ങളിലെ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞു.

മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന റോഷാക്ക് ഈ ആഴ്ച കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യും. യു.കെ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക. ഒപ്പം സൗദി അറേബ്യയിലും എത്തിയേക്കും. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും 13നും യുകെയില്‍ 14നുമാണ് ചിത്രം എത്തുക.

ഇന്ത്യയ്‌ക്കൊപ്പം യു.എ.ഇ, ഖത്തര്‍, ബഹ്‌റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ 7ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത് 9.75 കോടി ആയിരുന്നു.

Content Highlight: Mammootty talks about the white room torture in the film rorschach