വളരെ ആത്മാര്‍ത്ഥതയുള്ള ആരാധികയായി എന്നോട് പെരുമാറിയിട്ടുള്ള അപൂര്‍വ്വം ചില നടിമാരിലൊരാളാണ്; വൈറലായി മമ്മൂട്ടിയുടെ പഴയ വീഡിയോ
Movie Day
വളരെ ആത്മാര്‍ത്ഥതയുള്ള ആരാധികയായി എന്നോട് പെരുമാറിയിട്ടുള്ള അപൂര്‍വ്വം ചില നടിമാരിലൊരാളാണ്; വൈറലായി മമ്മൂട്ടിയുടെ പഴയ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th July 2021, 2:27 pm

കൊച്ചി: നടി നവ്യ നായരെക്കുറിച്ച് വാചാലനാകുന്ന മമ്മൂക്കയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

കുറച്ച് വര്‍ഷം മുമ്പ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത കഥ ഇതുവരെ പരിപാടിക്കിടെയാണ് മമ്മൂക്ക നവ്യയെപ്പറ്റി മനസ്സുതുറന്നത്.

തന്റെ സിനിമകളെപ്പറ്റി ആത്മാര്‍ത്ഥമായി അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് നവ്യയെന്നാണ് മമ്മൂക്ക പറയുന്നത്.

‘നമ്മള്‍ രണ്ട് സിനിമയില്‍ മാത്രമെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ഒന്ന് കെ. മധുവിന്റെ സിനിമയിലും ഒന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിലും. മമ്മൂട്ടിയുടെ വലിയ ആരാധികയാണ് എന്ന് നവ്യ അവകാശപ്പെടാറുണ്ട്.

സത്യമാണോ അല്ലയോ എന്നുള്ളത് ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഇപ്പോള്‍ പറയണം. എന്റെ പല സിനിമകളും കണ്ടതിന് ശേഷം അഭിനന്ദിക്കുന്ന, വളരെ ആത്മാര്‍ത്ഥതയുള്ള ആരാധികയായി എന്നോട് പെരുമാറിയിട്ടുള്ള അപൂര്‍വ്വം ചില നടിമാരിലൊരാളാണ് നവ്യ.

എനിക്ക് വളരെ സന്തോഷമുണ്ട്. നവ്യയുടെ കല്യാണത്തിന് വിളിച്ചപ്പോഴൊക്കെ തോന്നിയത് ഒരു സിനിമാനടന്‍ എന്നതില്‍ ഉപരി ഒരു സുഹൃത്തായിട്ടോ, ജ്യേഷ്ഠനായിട്ടോ എന്നെ കാണുന്നു എന്ന വിശ്വാസം കൊണ്ടാണ്.

നവ്യയുടെ എല്ലാ വഴികളും സന്തോഷപൂര്‍വ്വവും പ്രകാശമാനവുമാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു,’ മമ്മൂട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; Mammootty Talks About Navya Nair