എനിക്കിതല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല; സിനിമയില്ലെങ്കില്‍ കാര്യം കുഴപ്പത്തിലാകും, എന്റെ ശ്വാസം നിന്നുപോകും: മമ്മൂട്ടി
Entertainment
എനിക്കിതല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല; സിനിമയില്ലെങ്കില്‍ കാര്യം കുഴപ്പത്തിലാകും, എന്റെ ശ്വാസം നിന്നുപോകും: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th May 2024, 3:40 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. തന്റെ സിനിമയോടുള്ള പാഷനെ കുറിച്ച് പറയുകയാണ് താരം. തനിക്ക് സിനിമയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ലെന്നും സിനിമയില്ലെങ്കില്‍ തന്റെ കാര്യം കുഴപ്പത്തിലാകുമെന്നാണ് മമ്മൂട്ടി പറയുന്നത്.

സിനിമയില്ലെങ്കില്‍ തന്റെ ശ്വാസം നിന്നു പോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ടര്‍ബോ.

‘സിനിമയോടുള്ള ലവ്, പാഷന്‍. എനിക്ക് സിനിമയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. ഈ സിനിമയില്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നുപോകും,’ മമ്മൂട്ടി പറഞ്ഞു.

ആക്ഷന്‍ കോമഡി ഴോണറില്‍ മമ്മൂട്ടി മുമ്പും സിനിമകള്‍ ചെയ്തിട്ടുണ്ട്. വീണ്ടും അതുപോലെ ഒരു അച്ചായന്‍ കഥാപാത്രവുമായി വരുമ്പോള്‍ മുമ്പ് ചെയ്ത കഥാപാത്രത്തിനെ റീവിസിറ്റ് കൂടെ ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.

‘അങ്ങനെയുള്ള റീ വിസിറ്റിങ് ഒന്നും തന്നെയില്ല. ആ കഥാപാത്രവുമായി യാതൊരു സാമ്യവും ഉണ്ടാവാതിരിക്കാനുള്ള ശ്രമമുണ്ടാകാറുണ്ട്. റീ വിസിറ്റ് ചെയ്യുമ്പോള്‍ അതുപോലെ തന്നെയാകില്ലേ. അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല.

വന്നുപോയ കഥയിലെ സന്ദര്‍ഭങ്ങളല്ല ഈ സിനിമയിലേത്. കഥാപാത്രങ്ങളും അവയുടെ പരിസരങ്ങളും തമ്മില്‍ വ്യത്യാസം വരുമ്പോള്‍ ആ കഥാപാത്രം തനിയെ മാറും. നമ്മള്‍ ഒരേകഥ തന്നെ പലയിടത്ത് കൊണ്ടുവരുമ്പോള്‍ അത് വ്യത്യസ്തമായ കഥകളായി മാറും,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty Talks About His Passion In Cinema