സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും മമ്മൂട്ടി. സിനിമയില്‍ താന്‍ പ്രതീക്ഷിച്ചത് സിനിമ മാത്രമാണെന്നും തനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളുവെന്നും താരം പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമക്കൊപ്പം കിട്ടുന്നതെല്ലാം ബോണസണെന്നും ആ ബോണസിനെ കുറിച്ച് ആലോചിക്കാതെയാണ് അഭിനയിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.
ഇനി അങ്ങോട്ടും അങ്ങനെ തന്നെയാകാനാണ് തന്റെ ശ്രമമെന്ന് പറയുന്ന മമ്മൂട്ടി പ്രേക്ഷകര്‍ കൂടെയുണ്ടാകണമെന്നും വഴിയില്‍ ഇട്ടിട്ട് പോയികളയരുതെന്നും കൂട്ടിച്ചേര്‍ത്തു.
‘എന്നെ സംബന്ധിച്ച് എന്തും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. സിനിമയിലേക്ക് നമ്മള്‍ വന്നത് ഇന്ന് കാണുന്നതൊന്നൊന്നും പ്രതീക്ഷിച്ചിട്ടല്ല. സിനിമയില്‍ ഞാന്‍ പ്രതീക്ഷിച്ചത് സിനിമ മാത്രമാണ്. എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളു. ബാക്കി കിട്ടുന്നതൊക്കെ ബോണസാണ്.
ബോണസിനെ കുറിച്ച് ആലോചിക്കാതെ തന്നെയാണ് ഞാന്‍ അഭിനയിക്കുന്നത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആകാനാണ് എന്റെ ശ്രമം. പക്ഷേ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, നിങ്ങള്‍ കൂടെയുണ്ടാകണം. വഴിയില്‍ ഇട്ടിട്ട് പോയികളയരുത്,’ മമ്മൂട്ടി പറഞ്ഞു.
മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന താരം നെഗറ്റീവ് ഷേഡിലെത്തുന്ന ചിത്രമാണ് ഇത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.
മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റായാണ് പുറത്തിറങ്ങുന്നത്.
Content Highlight: Mammootty Talks About His Movies