തുടര്‍ച്ചയായ പരീക്ഷണ ചിത്രങ്ങള്‍ കൊണ്ട് ഏറെ പ്രശംസ നേടുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. രാഹുലിന്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സിനിമാ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു.
പിന്നീട് ഭ്രമയുഗത്തിന്റെ ഓരോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററുകളും പുറത്ത് വന്നതോടെ ഈ പ്രതീക്ഷ വര്‍ധിച്ചു. ചിത്രത്തിന്റേതായി അണിയറ പ്രവര്‍ത്തകര്‍ ആദ്യമായി പുറത്തുവിട്ട പോസ്റ്റര്‍ മമ്മൂട്ടിയുടേതായിരുന്നു.
ഭ്രമയുഗത്തിന്റെയും ഭീഷ്മ പര്‍വ്വത്തിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിയുടെ ഇരുന്നിട്ടുള്ള ഫോട്ടോയായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പോസ്റ്ററിനും സിനിമയുടെ കഥാപാത്രത്തിനുമുള്ള സാമ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയാണ് മമ്മൂട്ടി. ഭ്രമയുഗത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഭീഷ്മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓര്‍മയുണ്ടോ. അതില്‍ എങ്ങനെയാണ് ഇരിക്കുന്നത്. ഭ്രമയുഗത്തിലെ പോലെയാണോ ഇരിക്കുന്നത്. അങ്ങനെയല്ല ഇരിക്കുന്നത്. അപ്പോള്‍ ഒരേ ബോഡി ലാഗ്വേജല്ല. എന്നെ ചതിക്കരുത്. ഞാന്‍ ഒരുപാട് കഷ്ടപെട്ട് ചെയ്തതാണ്,’ മമ്മൂട്ടി പറഞ്ഞു.
സിനിമയില്‍ വില്ലനായാണോ എത്തുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. വില്ലനെന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തുള്ള കഥയാണ് സിനിമ പറയുന്നതെന്നും സിനിമയില്‍ ആ കഥാപാത്രത്തിന് ഒരുപാട് മിസ്റ്ററിയുണ്ടെന്നും മമ്മൂട്ടി പറയുന്നു.
‘വില്ലന്‍ എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തുള്ള കഥയാണ് സിനിമ പറയുന്നത്. സാധാരണ കാണുന്ന ദുഷ്ടനായ കഥാപാത്രങ്ങളെ വില്ലനെന്ന് വിളിക്കുന്ന ഒരു കാലം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.
സിനിമയില്‍ ആ കഥാപാത്രത്തിന് ഒരുപാട് മിസ്റ്ററിയുണ്ട്. അത് നമ്മള്‍ ഇവിടെ പറഞ്ഞാലും നിങ്ങള്‍ സിനിമ കണ്ടശേഷം ആരോടെങ്കിലും പോയി പറഞ്ഞാലും പിന്നീട് കാണാന്‍ പോകുന്ന ആള്‍ക്ക് അതിന്റെ ത്രില്ല് നഷ്ടമാകും.
വില്ലന്‍ നായകന്‍ എന്നൊന്ന് ഈ സിനിമയിലുണ്ടോ. ഇല്ല, വില്ലനും നായകനുമില്ല കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. എല്ലാത്തരം വികാരങ്ങളും ഉള്ളവരാണ് അവര്‍. പിന്നെ ധര്‍മവും അധര്‍മവും ഉള്ള സിനിമയാണ് ഇതെന്ന് പറയാന്‍ കഴിയില്ല. അതൊക്കെ നിങ്ങള്‍ക്ക് കണ്ടെത്താം,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty Talks About Bramayugam Poster