ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് അമൽ നീരദ്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളികളുടെ മനസ്സിൽ അമൽ നീരദ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ ആ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് വന്ന സാഗർ ഏലിയാസ് ജാക്കി, അൻവർ, വരത്തൻ തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടി.
ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പർവ്വം. ബിഗ് ബി ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ബിഗ് ബിയുടെ കഥ പറയുന്നതിന് മുമ്പ് അമൽ നീരദ് തനിക്കൊരു സിനിമയുടെ സി.ഡി തന്നിരുന്നുവെന്നും അത് ഫോർ ബ്രദേർസ് എന്ന ഹോളിവുഡ് സിനിമയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. അമൽ നീരദ് എന്ന ഫോട്ടോഗ്രാഫറെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും വ്യത്യസ്തമായൊരു സിനിമ വരുമ്പോൾ അതിന്റെ ഭാഗമാവാൻ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
‘ബ്ലാക്കിന്റെ ക്യാമറമാൻ അമൽ നീരദാണ്. ബിഗ് ബിയുടെ കഥ പറയുന്നതിന് മുമ്പ് അമൽ എനിക്കൊരു സി.ഡിയാണ് കൊണ്ടുതന്നത്. ഫോർ ബ്രദേർസ് എന്ന ഹോളിവുഡ് സിനിമയുടെ സി.ഡിയായിരുന്നു അത്.
ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസിക്ക് ത്രെഡെന്ന് അമൽ പറഞ്ഞു. പക്ഷെ അമൽ നീരദിനെ എനിക്കിഷ്ടപ്പെടാൻ തുടങ്ങിയത് അമലിന്റെ ഫോട്ടോഗ്രഫിയിലൂടെയാണ്. അത് തുടങ്ങുന്നത് അമലിന്റെ സിനിമകളിലൂടെയാണ്.
അമലിന്റെ ശിഷ്യൻമാരാണ് പിന്നീട് വന്നവരെല്ലാം. അമലിന്റെ സിനിമയോടെയുള്ള സമീപനവും ആശയങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നു. സൗത്ത് അമേരിക്കൻ സിനിമകളോടും സ്പാനിഷ് സിനിമകളോടും ഹാൻഡിൽ സിനിമകളോടുമെല്ലാം അതിനോടൊക്കെ എനിക്കൊരു ആഭിമുഖ്യമുള്ള ഒരു സമയമായിരുന്നു അത്.
സ്വഭാവികമായി ഇങ്ങനെയൊരു സിനിമ മലയാളത്തിൽ വരുമ്പോൾ നമ്മൾ അതിന്റെ ഭാഗമകണ്ടേ,’മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty Talk About Amal Neeradh