മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദ ബ്രെയിന്‍ സമ്മിശ്ര പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇതിനിടെ സി.ബി.ഐയിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് സ്വീകരണം നല്‍കിയിരുന്നു.
മറ്റ് സിനിമകളുടെ ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം നടന്‍ മമ്മൂട്ടിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജഗതി ശ്രീകുമാറും ചടങ്ങില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈനായായിരുന്നു ഇരുവരും പരിപാടിയില്‍ പങ്കെടുത്തത്.
സംവിധായകന്‍ മധു നിര്‍ബന്ധിച്ചിട്ടാണ് പരിപാടിയില്‍ വീഡിയോ കോള്‍ വഴി പങ്കെടുത്തതെന്ന് മമ്മൂട്ടി പറഞ്ഞു.
”മധു സാര്‍ പ്രത്യേകമായി പറഞ്ഞതുകൊണ്ടാണ് ഞാന്‍ വന്നത്. ഞാന്‍ പങ്കെടുത്തില്ലെങ്കില്‍ എല്ലാവര്‍ക്കും വിഷമമാകും എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് വന്നതാണ്.
ഒരുപാട് നേരമായി. ഇത്രയും നേരം ഇവിടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് ഇരിക്കുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് തന്നെ എനിക്ക് അറിഞ്ഞൂടാ. എന്ത് പറയണമെന്നും അറിഞ്ഞൂടാ.
ഒന്നും കാണാന്‍ വയ്യാത്ത തരത്തില്‍ ഇരിക്കുകയാണ്. ജഗതി ശ്രീകുമാര്‍ മാത്രമാണ് രാവിലെ മുതല്‍ ഉള്ളത്. ഞങ്ങള്‍ കുറേ നേരമായി രണ്ട് പേരും കൂടെ ഇവിടെ ഇരിക്കുന്നു. ഞങ്ങള്‍ കുറച്ച് നേരം കയ്യും കലാശവുമൊക്കെ കാണിച്ചു.
ഏതായാലും അദ്ദേഹത്തെ കാണാന്‍ സാധിച്ചത് തന്നെ വലിയ കാര്യം. വേറെ ആരെയും എനിക്ക് കണ്ടൂടാ. കാണാത്ത എല്ലാവര്‍ക്കും സന്തോഷം,” മമ്മൂട്ടി പറഞ്ഞു.
സി.ബി.ഐയുടെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, സംവിധായകന്‍ കെ മധു, അഭിനേതാക്കളായ സായ് കുമാര്‍, മുകേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Content Highlight: Mammootty take part through online in the program of CBI 5 at Thiruvananthapuram press club