കോഴിക്കോട്: മമ്മുട്ടി നായകനായ ദി പ്രീസ്റ്റിന് ടെലിവിഷന്‍ പ്രീമിയറില്‍ 21.95 റേറ്റ്. സിനിമയുടെ നിര്‍മാതാവ് ആന്റോ ജോസഫാണ് ഫസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 2021ല്‍ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷന്‍ റേറ്റിംഗാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഏഷ്യാനെറ്റിലായിരുന്നു ദി പ്രീസ്റ്റിന്റെ ടെലിവിഷന്‍ പ്രീമിയര്‍.
പുലിമുരുകമന്‍ 27.80, ബാഹുബലി 21.38, ദൃശ്യം 21, ദൃശ്യം-2 20.34, ലൂസിഫര്‍ 20.28, പുലിമുരുകന്‍ 18.91(രണ്ടാമത്തെ ടെലിക്കാസ്റ്റില്‍), തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 15.65, ഫോറന്‍സിക്ക് 14.67, പ്രേമം 12.88 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് സിനിമകള്‍ക്ക് ലഭിച്ച ടി.ആര്‍.പി. നിരക്കുകള്‍.
കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദി പ്രീസ്റ്റ്. തിയറ്ററില്‍ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ജോഫിന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.
മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ നായികയായി എത്തിയ ആദ്യ ചിത്രമാണ് പ്രീസ്റ്റ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി,രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ആന്റോ ജോസഫും ബി. ഉണ്ണി കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം ഈ നിര്‍മിച്ചത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജാണ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം തിയറ്ററുകളില്‍ വിതരണത്തിന് എത്തിച്ചത്.