'എന്റെ പ്രിയപ്പെട്ട ലാലിന്റെ കൂടെ', മോഹൻലാലിന്റെ കൂടെ ചിത്രം പങ്കുവെച്ച് മമ്മൂട്ടി
Entertainment news
'എന്റെ പ്രിയപ്പെട്ട ലാലിന്റെ കൂടെ', മോഹൻലാലിന്റെ കൂടെ ചിത്രം പങ്കുവെച്ച് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd December 2023, 9:33 pm

മലയാളികളുടെ രണ്ട് അതുല്യ പ്രതിഭകളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന്റെ കൂടെയുള്ള ചിത്രം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. വിത്ത് ഡിയർ ലാൽ എന്ന ക്യാപ്ഷനോടു കൂടിയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിട്ടുള്ളത്. നിമിഷ നേരം കൊണ്ടാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്.

താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മലയാള സിനിമയുടെ രാജാക്കന്മാർ, മലയാള സിനിമയുടെ നെടുംതൂൺ, മലയാള സിനിമയുടെ മുത്തുമണികൾ തുടങ്ങിയ നിരവധി കമന്റുകളാണ് നിമിഷ നേരം കൊണ്ട് പോസ്റ്റിനു താഴെ വരുന്നത്. മമ്മൂട്ടിയും മോഹൻലാലുമൊന്നിച്ചുള്ള ഒരു പടത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ചിലർ കമന്റിൽ ആഗ്രഹം പറയുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരാണ് മോഹൻലാലിന്റെ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഒരു കോർട്ട് റൂം ഡ്രാമയുടെ കഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയുമായി തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോറാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തുറന്നു പറഞ്ഞ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. മമ്മൂട്ടിയും ജ്യോതികയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആദർശും പോൾസനും കൂടിയാണ്.

 

Content Highlight: Mammootty shared a photo with mohanlal