കരിയറില്‍ മുന്നേറാന്‍ ഡിസിപ്ലിന്‍ ഉള്‍പ്പെടെ പല ഘടകങ്ങള്‍ ഉണ്ടെന്നും അതൊക്കെ ഫോളോ ചെയ്താലേ നന്നായി മുന്നോട്ട് പോകാനാവുകയുള്ളൂവെന്ന് ജദഗീഷ്. ഹാര്‍ഡ് വര്‍ക്ക് കൊണ്ടാണ് മമ്മൂട്ടിയെപ്പോലുള്ള നടന്മാര്‍ക്ക് സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍ പദവികള്‍ ലഭിച്ചതെന്നും റോഷാക്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. ജഗദീഷിനൊപ്പം മമ്മൂട്ടിയും അഭിമുഖത്തിനെത്തിയിരുന്നു.
‘ഒരുപാട് ഹാര്‍ഡ് വര്‍ക്ക് കൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍ എന്നൊക്കെ ഇവരെ വിളിക്കുന്നത്. അതാണ് പ്രേക്ഷകര്‍ ചിന്തിക്കേണ്ടത്. ഞാന്‍ ചിന്തിക്കുന്നത് അതാണ്. അല്ലാതെ ഇന്നാ പിടിച്ചോ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞ് ഒരു ഡിഗ്രി കൊടുക്കുവല്ല.
മമ്മൂക്കയെ മാത്രമല്ല ഞാന്‍ പറയുന്നത്, അമിതാഭ് ബച്ചന്‍, രജിനികാന്ത്, കമല്‍ ഹാസന്‍ ഇവരുടെയൊക്കെ ഒരു ഹാര്‍ഡ് വര്‍ക്കുണ്ട്. ശിവാജി സാറിനോട് ഏഴ് മണിക്ക് ഷോട്ട് എന്ന് പറഞ്ഞാല്‍ 6:55ന് മേക്കപ്പിട്ട് റെഡിയായിട്ട് വരും,’ ജഗദീഷ് പറഞ്ഞു.
വന്നിട്ട് കിടന്നുറങ്ങും, ബാക്കിയുള്ളവരൊന്നും റെഡിയായിട്ടുണ്ടാവില്ലെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. അതേ ബാക്കിയുള്ളവര്‍ റെഡിയാവാത്തതുകൊണ്ട് അദ്ദേഹം വന്ന് കൂര്‍ക്കം വലിച്ചുറങ്ങുമെന്ന് ജഗദീഷും പറഞ്ഞു.
‘ഇങ്ങനെയുള്ള നടന്മാരെയാണ് നമ്മള്‍ മോഡല്‍സാക്കേണ്ടത്. അങ്ങനെയാണെങ്കില്‍ നമുക്ക് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റും. പ്രായമായെങ്കിലും നന്നായിട്ട് ആക്ട് ചെയ്യുന്നുണ്ടല്ലോ എന്ന് പറയുന്നവരെ ഞാന്‍ മോഡല്‍സാക്കാന്‍ ശ്രമിക്കാറില്ല. ഡിസിപ്ലിന്‍ വലിയൊരു ഘടകമാണ്. ഇതൊക്കെ ഉണ്ടെങ്കിലും ടാലന്റും വേണം. പിന്നെ ഇതൊന്നും നമ്മുടെ കയ്യിലല്ല. എല്ലാം നമ്മുടെ കഴിവാണെന്ന് വിചാരിച്ചാല്‍ പോയി,’ ജഗദീഷ് പറഞ്ഞു.
അതേസമയം റോഷാക്ക് മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 9.75 കോടിയാണ് നേടിയത്. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികള്‍ പകലാകുന്ന കാഴ്ചയാണ് റോഷാക്ക് റിലീസിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
നല്ല സിനിമകള്‍ ഉണ്ടായാല്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ റോഷാക്കിന് കഴിഞ്ഞു. ഇതിന് നമ്മള്‍ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണെന്നും ആന്റോ ജോസഫ് കുറിക്കുന്നു.
Content Highlight: Mammootty says If you tell Shivaji sir to shoot at 7 o’clock, he will get ready at 6:55 and sleep