പ്രേക്ഷകരാണ് സിനിമക്ക് ഹൈപ്പ് കൂട്ടുന്നത്; അണിയറ പ്രവര്‍ത്തകര്‍ക്ക് ചങ്കിടിപ്പ് മാത്രം: മമ്മൂട്ടി
Entertainment news
പ്രേക്ഷകരാണ് സിനിമക്ക് ഹൈപ്പ് കൂട്ടുന്നത്; അണിയറ പ്രവര്‍ത്തകര്‍ക്ക് ചങ്കിടിപ്പ് മാത്രം: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 8:11 pm

സിനിമ കാണുന്ന പ്രേക്ഷകരാണ് ചിത്രത്തിന് ഹൈപ്പ് കൂട്ടുന്നതെന്ന് മമ്മൂട്ടി. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച് ചങ്കിടിപ്പ് മാത്രമേയുള്ളൂവെന്നും മമ്മൂട്ടി പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘സിനിമക്ക് ഹൈപ്പ് ഉണ്ടാക്കുന്നത് പ്രേക്ഷകരാണ്, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ചങ്കിടിപ്പ് മാത്രമേ ഉള്ളു. സിനിമ റിലീസിനോട് അടുക്കുമ്പോള്‍ ഈ ഹൈപ്പ് കൂടുന്നത് സ്വഭാവികമാണ്. ഈ സിനിമയെ പറ്റി എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയില്ല. സിനിമ അല്ലാതെ വേറെ ഒന്നും ഞങ്ങള്‍ക്ക് ഓഫര്‍ ചെയ്യാനില്ല,’ മമ്മൂട്ടി പറയുന്നു.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചിലവായ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീരകഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വര്‍ഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഹമ്മദ് സാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍, പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.

കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: Mammootty saying that hypes for movies are came from audience, makers have only tension