| Monday, 16th January 2023, 1:36 pm

അവാര്‍ഡ് സിനിമകള്‍ എന്ന പ്രയോഗം പൊളിറ്റിക്കലി കറക്ടാണോ; മാധ്യമപ്രവര്‍ത്തകയെ തിരുത്തി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവാര്‍ഡ് സിനിമകള്‍ എന്ന പ്രയോഗം പൊളിറ്റിക്കലി കറക്ടല്ലെന്ന് നടന്‍ മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം ഏത് രീതിയിലുള്ള സിനിമയാണെന്ന് ചോദിച്ച മാധ്യപ്രവര്‍ത്തകയെ തിരുത്തിയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

അവാര്‍ഡ് സിനിമകള്‍ മറ്റേ സിനിമകള്‍ എന്ന വേര്‍തിരിവ് ഇപ്പോള്‍ ഇല്ലെന്നും ആ രീതിയില്‍ സിനിമയെ കാണാന്‍ പാടുണ്ടോയെന്നും മമ്മൂട്ടി ചോദിച്ചു. അങ്ങനെ കാണുന്നത് മോശം കാര്യമാണെന്നും അത് പൊളിറ്റിക്കലി കറക്ടല്ലെന്നും അദ്ദേഹം പറഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കം എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രസ്മീറ്റിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

”ഇപ്പോള്‍ അവാര്‍ഡ് സിനിമയെന്നോ മറ്റെ സിനിമയെന്നോ ഉണ്ടോ? അങ്ങനെയൊക്കെ കാണാമോ, അതൊക്കെ മോശം കാര്യമല്ലെ. അതെല്ലാം പൊളിറ്റിക്കലി കറക്ടാണോ? ഈ അവാര്‍ഡ് കിട്ടുന്ന സിനിമകളെല്ലാം പൊട്ടി പോവുകയാണ്.

അവാര്‍ഡ് സിനിമ എന്നുള്ളത് പഴയ പ്രയോഗമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള സിനിമകളൊന്നും എടുക്കാന്‍ പറ്റില്ല. എല്ലാ സിനിമയും എല്ലാ ഓഡിയന്‍സിനും ആസ്വാദിക്കാന്‍ പറ്റില്ല.

നന്‍പകല്‍ നേരത്ത് കുറേ ഓഡിയന്‍സിന് ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എല്ലാവര്‍ക്കും വേണ്ടിയാണ് സിനിമ എടുക്കുന്നത്, പക്ഷെ എല്ലാവര്‍ക്കും ആസ്വദിക്കാക്കാന്‍ കഴിയണമെന്നില്ല,” മമ്മൂട്ടി പറഞ്ഞു.

നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19നാണ് റിലീസ് ചെയ്യുക. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി നന്‍പകലിലെത്തുന്നത്. ഐ.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

വേളാങ്കണ്ണി യാത്രക്ക് ശേഷം മടങ്ങുന്ന ജെയിംസ് ഉള്‍പ്പടെയുള്ള ഒരു മലയാളി സംഘത്തിന്റെ യാത്ര ഒരു തമിഴ് ഗ്രാമത്തിലെത്തുമ്പോള്‍ അപ്രതീക്ഷിതമായ തടസപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് നന്‍പകല്‍ നേരത്തു മയക്കത്തില്‍ കാണിക്കുന്നത്.

content highlight: mammootty said that Is the term ‘award films’ politically correct

We use cookies to give you the best possible experience. Learn more