| Sunday, 23rd October 2022, 6:16 pm

'ഭയങ്കര വെയ്റ്റാണല്ലോ ഇക്കാ എടുക്കുന്നത്', ജിമ്മില്‍ വന്ന ബാബുരാജ് പറഞ്ഞു: മമ്മൂട്ടിയുടെ പേഴ്‌സണല്‍ ജിം ട്രെയ്‌നറായ വിപിന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് മമ്മൂട്ടിയുടെ സ്ഥാനം. വര്‍ഷങ്ങളായി അദ്ദേഹത്തിനൊപ്പമുള്ള പേഴ്‌സണല്‍ ജിം ട്രെയ്‌നറായ വിപിന്‍ സേവ്യര്‍ മൂവിമാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ വര്‍ക്ക് ഔട്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

‘ഭാസ്‌കര്‍ ദ റാസ്‌കല്‍ ചെയ്യുന്ന സമയത്ത് മമ്മൂക്ക ചെസ്റ്റിന് വേണ്ടി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടായിരുന്നു. സാധാരണ ഗതിയില്‍ കണ്‍വെര്‍ജിങ് ഡൈവര്‍ജിങ് മൂവ്‌മെന്റുകളാണ് ചെയ്യാറുള്ളത്. ആ സമയത്ത് ബെഞ്ച് പ്രെസ് ഒരു ഓപ്ഷണല്‍ എക്‌സര്‍സൈസായി വെച്ചിരുന്നു. ലൊക്കേഷനില്‍ പോകുമ്പോള്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ബെഞ്ചും ബാര്‍ വെക്കാന്‍ പറ്റുന്ന ഉപകരണവും കൊണ്ടുപോവാറുണ്ട്.

ഒരു ദിവസം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ വേണ്ടി മമ്മൂക്ക കിടന്നു, ബെഞ്ച് പ്രസ് സ്റ്റാര്‍ട്ട് ചെയ്തു. ബാറിന് 20 കിലോയോളം വെയ്റ്റുണ്ട്. ചെയ്ത് ചെയ്ത് 67 കിലോ ലോഡായി. അന്ന് ബാബുരാജൊക്കെ ഉണ്ട് അവിടെ. ഭയങ്കര വെയ്റ്റാണല്ലോ ഇക്കാ എടുക്കുന്നതെന്ന് ബാബുരാജ് പറഞ്ഞു.

എന്റെ കൂടെ സുനില്‍ എന്ന് പറയുന്ന മറ്റൊരു ഫ്രണ്ട് ഉണ്ട്. വെയ്റ്റ് കൂട്ടുമ്പോള്‍ ചെറിയ രീതിയില്‍ വെയ്റ്റ് കൂട്ടിയാല്‍ മതിയെന്ന് സുനില്‍ പറഞ്ഞു. ആളുകള്‍ കാണുമ്പോള്‍ മമ്മൂക്ക എന്ത് വെയ്റ്റാണ് എടുക്കുന്നതെന്ന് തോന്നും. അവരൊക്കെ മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാണ്.

സാധാരണ ഫസ്റ്റ് ലിഫ്റ്റില്‍ നമ്മളാണ് റാക്കില്‍ നിന്നും എടുത്ത് കൊടുക്കുന്നത്. പക്ഷേ റാക്കില്‍ നിന്നും ഞാന്‍ എടുക്കുന്നതിന് മുമ്പേ മമ്മൂക്ക കുറച്ച് ലിഫ്റ്റ് ചെയ്തു. ഷോള്‍ഡര്‍ കുറച്ച് സ്‌ട്രെയ്‌നായി. അപ്പോള്‍ ഒപ്റ്റിമല്‍ ഫിറ്റ്‌നസായിരുന്നു,’ വിപിന്‍ പറഞ്ഞു.

Contentb Highlight: Mammootty’s workout details are shared by Personal Gym Trainer Vipin Xavier

Latest Stories

We use cookies to give you the best possible experience. Learn more