മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമ്പെയ്‌നിന്റെ ഭാഗമായി മമ്മൂട്ടി. നിരത്തില്‍ ഡ്രൈവ് ചെയ്യുന്ന മറ്റുള്ളവരേയും കരുതാം എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ക്യാമ്പെയ്ന്‍. തിരക്ക് കാരണം മെയ്ന്‍ റോഡിലേക്ക് വാഹനം കയറ്റാന്‍ സാധിക്കാതെ ബുദ്ധമുട്ടുന്ന സ്ത്രീക്ക് മറ്റൊരു യാത്രികന്‍ വണ്ടി നിര്‍ത്തി സൗകര്യം ഒരുക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വീഡിയോയില്‍ കാണിക്കുന്നത്.
പിന്നാലെ റോഡിലെ കരുതിലിന്റെ പ്രാധാന്യത്തെ പറ്റി മമ്മൂട്ടി സംസാരിക്കുകയാണ്. ‘പരസ്പര സഹകരണമില്ലാത്ത റോഡുപയോഗത്തിലൂടെ ഡ്രൈവിങ് നമ്മളെ വളരെ മാനസിക പിരിമുറുക്കമുള്ളവരാക്കി മാറ്റിയിട്ടുണ്ട്.
മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം അവരുടെ നന്മയെ അംഗീകരിക്കാനും അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാനും സാധിച്ചാല്‍ കുറച്ച് കൂടെ സംഘര്‍ഷം ഇല്ലാതെയാവും. ഡ്രൈവിങ് സുഖമമാവും, ഡ്രൈവിങ് സുഖമമാക്കുക. സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയും അംഗീകരിക്കുക. അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക. അതാണ് സംസ്‌കാരം. സംസ്‌കാരമുള്ളവരാവുക,’ എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറുന്നത്.
നന്ദി പറയാം, നിരത്തിലെ ഓരോ കരുതലിനും എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അവസാനിക്കുന്നത്.
‘മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ വേറിട്ട ക്യാമ്പയിന്‍ പ്രോഗ്രാമിന് എല്ലാ വിധ ആശംസകളും നേരുന്നു. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്,’ എന്ന കുറിപ്പിനൊപ്പമാണ് മമ്മൂട്ടി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Content Highlight: mammootty’ s video of mvd’s new campaign