മലയാള സിനിമയിലെ ജനപ്രിയ കോമ്പോകളിലൊന്നാണ് മമ്മൂട്ടി- അമല്‍ നീരദ്. ഇരുവരും ഒന്നിച്ചപ്പോള്‍ ഉണ്ടായ ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാവട്ടെ ബിഗ് ബിയും. ബിലാലിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ബിഗ് ബിയുടെ ഉണ്ടാക്കിയ ഇംപാക്ട് വെളിപ്പെടുത്തുന്നുണ്ട്.
അമല്‍ നീരദുമായുള്ള അടുപ്പത്തെ പറ്റി മമ്മൂട്ടി പറയുന്ന വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഫോട്ടോഗ്രഫി കാരണമാണ് അമലിനെ താന്‍ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം തുടങ്ങി വെച്ച ട്രെന്‍ഡാണ് മലയാള സിനിമ പിന്തുടരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
‘അമല്‍ നീരദ് ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാണ് എനിക്ക് അവനെ ഇഷ്ടപ്പെട്ടത്. മലയാളത്തില്‍ ഇപ്പോള്‍ കാണുന്ന ഫോട്ടോഗ്രാഫിയില്ലേ, അത് തുടങ്ങുന്നത് അമലിന്റെ സിനിമയിലാണ്. അവന്റെ ശിഷ്യന്മാരാണ് പിന്നെ അത് തുടര്‍ന്നത്. അവന്‍ സിനിമക്കും ഫോട്ടോഗ്രാഫിക്കും കൊടുത്ത സമീപനങ്ങളും സങ്കല്‍പങ്ങളും വേണമെങ്കില്‍ ഒരു സൗത്ത് അമേരിക്കന്‍ കൈന്‍ഡ് ഓഫ് അല്ലെങ്കില്‍ സ്പാനിഷ് സിനിമകളിലും അന്ന് കാണുന്ന തരത്തിലുള്ളതാണ്.
ഇപ്പോള്‍ കുറച്ച് കുറവാണ്. ബ്രീത്തിങ് ഷോട്ടുകള്‍ വരുന്ന സിനിമകളോടൊക്കെ ആഭിമുഖ്യമുള്ള കാലമാണ്. അങ്ങനെയൊരു സിനിമ മലയാളത്തില്‍ ഉണ്ടാകുന്നു എന്ന് പറയുമ്പോള്‍ അതില്‍ നമ്മള്‍ ഉണ്ടാവണ്ടേ,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty’s video about his relationship with Amal Neerad