|

വേറെ ഒന്നും കിട്ടണില്ലല്ലേ ചോദിക്കാന്‍, ഞാന്‍ തോറ്റ്: അവതാരകരോട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിമുഖങ്ങളില്‍ തഗ് മറുപടികള്‍ നല്‍കി കയ്യടി വാങ്ങിക്കൂട്ടുന്ന താരമാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. അതുകൊണ്ട് തന്നെ ഏറെ നാള്‍ കഴിഞ്ഞാലും മമ്മൂട്ടിയുടെ അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വീണ്ടും വീണ്ടും ആഘോഷിക്കാറുണ്ട്.

റോഷാക്ക് സിനിമയുടെ ഭാഗമായി റിലീസിന് മുമ്പ് മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. മമ്മൂട്ടിയുടെ പല മറുപടികളും വലിയ രീതിയില്‍ തന്നെ ആ സമയത്ത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

അന്ന് നല്‍കിയ ഒരു അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നത്. പോപ്പര്‍ സ്‌റ്റോപ്പ് മലയാളം പുറത്തുവിട്ട അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ഇത്.

മമ്മൂക്കക്ക് ഫോട്ടോഗ്രഫി നല്ല ഇഷ്ടമാണെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടെന്നും എപ്പോഴും ഫോട്ടോസ് ക്ലിക്ക് ചെയ്യുമോ എന്നുമായിരുന്നു അവതാരകയുടെ ചോദ്യം. ‘പിന്നെ…ഇവിടെ നിന്നും ഇറങ്ങി, ഇപ്പോ തന്നെ പോയി എനിക്ക് ക്ലിക്ക് ചെയ്യണം. ഇതൊന്ന് കഴിഞ്ഞിട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ് ഞാന്‍,’ എന്നായിരുന്നു ഇതിന് മമ്മൂട്ടിയുടെ മറുപടി.

വേറെ ഒന്നും കിട്ടുന്നില്ലല്ലേ ചോദിക്കാനെന്നും മമ്മൂട്ടി ചോദിച്ചു. ഇതിന് പിന്നാലെ അവതാരകരും റോഷാക്ക് ടീമും മൊത്തത്തില്‍ ചിരിയായി.

പുതിയ ഫോണ്‍ എടുത്തല്ലോ അതിന്റെ എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു മറ്റൊരു അവതാരകന്റെ ചോദ്യം. പൊട്ടിച്ചിരിയായിരുന്നു ഇതിന് മമ്മൂട്ടിയുടെ ആദ്യ മറുപടി. ‘നീ എന്തെങ്കിലും ചോദിച്ചോ. ഞാന്‍ തോറ്റ്, സമ്മതിച്ചു,’ എന്നും മമ്മൂട്ടി പറഞ്ഞു.

ഈ വീഡിയോക്ക് താഴെ മമ്മൂട്ടിയെ പോലൊരു നടനോട് ഇങ്ങനെയുള്ള ചോദ്യങ്ങളാണോ ചോദിക്കേണ്ടതെന്നാണ് ചിലരുടെ കമന്റ്. ഇത്തരം ചോദ്യങ്ങളെ മമ്മൂട്ടി കൈകാര്യം ചെയ്യുന്ന രീതി കണ്ടുപഠിക്കണമെന്ന് പറയുന്നവരുമുണ്ട്.

Content Highlight: Mammootty’s thug reply to interviewers

Latest Stories