മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റാണ് ഇപ്പോള്‍ മലയാള സിനിമലോകത്ത് ചര്‍ച്ചയാകുന്നത്. സിനിമയുടെ റിലീസ് നിരവധി തവണ മാറ്റിവെച്ചതും തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടയില്‍ പ്രീസ്റ്റിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. ഇതിന് ദുല്‍ഖര്‍ സല്‍മാന്‍ എഴുതിയ കമന്റും അതിന് യൂട്യൂബ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
എന്തൊരു ട്രെയ്‌ലറാണിത്! എല്ലാവരേയും പോലെ ഞാനും ഈ ത്രില്ലര്‍ തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുകയാണ്, എന്നായിരുന്നു പ്രീസ്റ്റ് ടീമിന് ആശംസകളറിയിച്ചുകൊണ്ട് ദുല്‍ഖര്‍ ട്രെയ്‌ലറിന്റെ യൂട്യൂബ് ലിങ്കില്‍ കമന്റ് ചെയ്തത്.
ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തുകൊണ്ടാണ് യൂട്യൂബ് പ്രതികരണവുമായെത്തിയത്. ദുല്‍ഖറിന്റെ അതേ വികാരം തന്നെയാണ് ഞങ്ങള്‍ക്കും എന്നായിരുന്നു യൂട്യൂബ് ഇന്ത്യ ട്വീറ്റ് ചെയ്തത്.
മാര്‍ച്ച് 4ന് പ്രഖ്യാപിച്ചിരുന്ന ദി പ്രീസ്റ്റിന്റെ റിലീസ് കഴിഞ്ഞ ദിവസമാണ് മാറ്റിവെച്ചതായി അറിയിച്ചത്. തിയേറ്ററുകളില്‍ സെക്കന്റ് ഷോയ്ക്ക് ഉള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതോടെയാണ് ചിത്രം ഉടനെ റിലീസ് ചെയ്യേണ്ടന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
Same emotions as @dulQuer 👆@SaniyaIyappan_ @Nikhilavimal1 pic.twitter.com/50AMrYvAk3
— YouTube India (@YouTubeIndia) March 2, 2021
നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയും സെക്കന്റ് ഷോയില്ലാതെ കേരളത്തിലോ പുറത്തോ റിലീസ് ചെയ്യാനാകില്ലെന്ന് പറഞ്ഞിരുന്നു.
തിയേറ്ററില്‍ കാണേണ്ട സിനിമ എന്ന നിലയിലാണ് പ്രീസ്റ്റ് പ്ലാന്‍ ചെയ്തതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടിയിലും ഈ ചിത്രം പൂര്‍ത്തികരിക്കാനായത് രണ്ട് നിര്‍മ്മാതാക്കള്‍ ഒപ്പം നിന്നതുകൊണ്ടാണെന്നും ജോഫിന്‍ പറഞ്ഞിരുന്നു.
സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
മമ്മൂട്ടിയും മഞ്ജുവാര്യരും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. 2020 ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mammootty’s The Priest trailer and Dulquer Salman comments and YouTube replies