|

കാതലിലേക്ക് ഇവരെയെല്ലാം നിർദേശിച്ചത് മമ്മൂക്കയാണ്: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതൽ ദി കോർ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടി നിർദേശിച്ച ആളുകളെക്കുറിച്ച് സംവിധായകൻ ജിയോ ബേബി. മമ്മൂട്ടി ഒരുപാട് പേരെ പടത്തിലേക്ക് നിർദേശിട്ടുണ്ടെന്നും കലാഭവൻ ഹനീഫിന് ഒരു കഥാപാത്രം കൊടുക്കണമെന്ന് പറഞ്ഞിരുന്നെന്നും ജിയോ ബേബി പറയുന്നുണ്ട്. മുത്തുമണി, ചിന്നു ചാന്ദിനി തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ പങ്കുണ്ടെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക ഒരുപാട് പേരെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തിട്ടുണ്ട്. ജഡ്ജ് ആയി അഭിനയിച്ച കലാഭവൻ ഹനീഫിക്കയെ നിർദേശിച്ചത് അദ്ദേഹമാണ്. ഹനീഫിക്ക ഇപ്പോൾ നമ്മുടെ കൂടെയില്ല. ഹനീഫക്കക്ക് ഒരു കഥാപാത്രം കൊടുക്കണമെന്ന് മമ്മൂക്ക എന്നോട് പറഞ്ഞു. അദ്ദേഹം ഇപ്പോൾ ഇല്ല. ഞാനാണ് ആ ക്യാരക്ടർ കൊടുക്കാം എന്ന് പറഞ്ഞത്. പുള്ളി അങ്ങനെ ചെയ്യാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ്.

പല കഥാപാത്രങ്ങളും മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. മുത്തുമണി, ചിന്നു ചാന്ദിനി പിന്നെ നിങ്ങൾ കാണാത്ത ഒരുപാട് ആളുകളെ അതിൽ കാണുന്നുണ്ട്, അതിൽ പലതിലും അദ്ദേഹത്തിന്റെ ഇൻവോൾമെന്റ് ഉണ്ട്. എപ്പോഴും അദ്ദേഹം ആൾക്കാരെ സജസ്റ്റ് ചെയ്തുകൊണ്ടിരിക്കും.

ഞാൻ മിക്കവാറും ഉള്ള ഷോർട്ട് ഫിലിംസ് എല്ലാം കാണും. അതിലുള്ള അഭിനേതാക്കൾ ഒക്കെ നോട്ട് ചെയ്യാറുണ്ട്. ഞാൻ നോട്ട് ചെയ്തിട്ട് കാണിക്കാൻ ചെല്ലുമ്പോൾ ഇതേ ആളെ മമ്മൂക്ക തിരിച്ചു എനിക്ക് കാണിച്ചു തരും. അവരൊക്കെ നമ്മൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,’ ജോയോ ബേബി പറഞ്ഞു.

നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കാതല്‍ തിയേറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍ ദി കോര്‍. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Mammootty’s suggestion to choose the characters of Kathal The Core movie