'അഴകിയ രാവണന്‍'; ടര്‍ബോ സെറ്റില്‍ നിന്നും കിടിലന്‍ സ്റ്റില്ലുമായി മമ്മൂട്ടി
Film News
'അഴകിയ രാവണന്‍'; ടര്‍ബോ സെറ്റില്‍ നിന്നും കിടിലന്‍ സ്റ്റില്ലുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th November 2023, 1:43 pm

ഇനി വരാനിരിക്കുന്ന മമ്മൂട്ടിയുടെ ലൈനപ്പുകളില്‍ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ രചന നിര്‍വഹിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്.

ടര്‍ബോയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയിലുള്‍പ്പെടെയുള്ള മമ്മൂട്ടിയുടെ ‘ടര്‍ബോ ലുക്ക്’ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം തന്നെ ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി വന്നത്.

ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശര്‍മയാണ് ടര്‍ബോയുടെ ഡി.ഒ.പി. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ് നിര്‍വഹിക്കുന്നു.

ജിയോ ബേബിയുടെ കാതലാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം. ജ്യോതിക നായികയാവുന്ന ചിത്രം നവംബര്‍ 23ന് റിലീസ് ചെയ്യും. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് കാതല്‍ ദി കോറിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്.

Content Highlight: Mammootty’s still from turbo movie set