| Tuesday, 16th January 2024, 4:25 pm

'എങ്ങനെയാടാ നിനക്ക് ഇത് ചെയ്യാൻ തോന്നിയത്, നീ പറ'; ആ വീഡിയോ കണ്ട് മമ്മൂക്ക എന്നോട് ചോദിച്ചു: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയൻ സെൽവൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ താൻ അനുകരിച്ച വീഡിയോ മമ്മൂട്ടി കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം .ഹൈദരാബാദിലെ ഹോട്ടലിൽ മമ്മൂട്ടി തന്റെ വീഡിയോ പ്രോജെക്ടറിൽ കാണുകയായിരുന്നെന്നും എങ്ങനെ ചെയ്യാൻ തോന്നി എന്ന് ചോദിച്ചെന്നും ജയറാം പറഞ്ഞു. അന്ന് മമ്മൂട്ടിയാണ് തനിക്ക് ഡിന്നർ വാങ്ങി തന്നതെന്നും പിന്നീട് അവിടെയൊന്ന് ചുറ്റികണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഹൈദരാബാദിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ഹൈദരാബാദിൽ വന്നാൽ ഞാനും അവിടെയാണ് സ്ഥിരമായിട്ട് താമസിക്കുക. പെട്ടെന്ന് ഞാൻ താഴെ ജോർജിനെ കണ്ടു. ജോർജേ ഇവിടെ മമ്മൂക്ക ഉണ്ടോ എന്ന് ചോദിച്ചു. ‘നിങ്ങൾ അറിഞ്ഞില്ലേ, മമ്മൂക്ക റൂമിനകത്ത് നിങ്ങളുടെ വീഡിയോ തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്’ എന്നവൻ പറഞ്ഞു. ഞാൻ വേഗം റൂമിലേക്ക് ഓടി.

എന്നിട്ട് അതില് ഓരോ കാര്യങ്ങൾ എടുത്തു പറഞ്ഞു. മമ്മൂക്കയുടെ കയ്യിൽ ചെറിയൊരു ചുമരിലേക്ക് അടിക്കാവുന്ന പ്രോജക്ട് ഉണ്ട്. അതിൽ ഇത് കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ‘എങ്ങനെയാടാ നിനക്ക് ഇത് ചെയ്യാൻ തോന്നിയത്. പറ നീ, മണിരത്നത്തിനെ എങ്ങനെ ചെയ്യാൻ തോന്നി’ തുടങ്ങി അതിന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. എനിക്ക് അന്നത്തെ ദിവസം ഡിന്നർ അദ്ദേഹത്തിന്റെ വകയായിരുന്നു. അതൊക്കെ വാങ്ങിച്ച് തന്നു. ഞങ്ങൾ ഒന്ന് കറങ്ങി. ഹൈദരാബാദിൽ പുറത്തുപോകുമ്പോൾ കൂടെ വാ എന്നും പറഞ്ഞ് എന്നെ കൊണ്ട് പോയി,’ ജയറാം പറഞ്ഞു.

മമ്മൂട്ടി എന്ന വ്യക്തിയെക്കുറിച്ചും ജയറാം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘എനിക്ക് അദ്ദേഹം ഒരു വല്യേട്ടൻ തന്നെയാണ്. എന്ത് കാര്യം പറയാൻ പറ്റുന്ന ഒരു വല്യേട്ടൻ. സിനിമയ്ക്ക് അകത്തുള്ളതോ പുറത്തുള്ളതോ എന്ത് കാര്യങ്ങളും പറയാൻ പറ്റും. ലോകത്ത് നടക്കുന്ന കാര്യങ്ങൾ കൃത്യമായിട്ട് അന്നന്ന് മനസിലാക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയിലുള്ള പലർക്കും അത് സാധിക്കണമെന്നില്ല.

ഇത് രാത്രി ഒരു മണിയാണെങ്കിലും രണ്ടു മണിയാണെങ്കിലും സോഷ്യൽ മീഡിയയിലും ലോകത്തിലും എന്തൊക്കെ നടക്കുന്നു എന്നുള്ള കാര്യങ്ങൾ മുഴുവൻ അറിഞ്ഞിട്ട് മാത്രമേ കിടന്നുറങ്ങുകയുള്ളു . സിനിമയെക്കുറിച്ച് മാത്രമല്ല ലോകത്ത് ഇന്ന് നടക്കുന്ന എന്ത് കാര്യത്തെക്കുറിച്ചും കേരളത്തിലായാലും രാഷ്ട്രീയത്തിൽ ആയാലും മറ്റും നടക്കുന്ന എന്ത് കാര്യത്തെക്കുറിച്ചും ചോദിച്ചാലും കൃത്യം ഉത്തരം കിട്ടും,’ ജയറാം പറഞ്ഞു.

Content Highlight: mammootty’s reaction after  watching jayram’s video

We use cookies to give you the best possible experience. Learn more