മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മാണരംഗത്തിലേക്ക് പ്രവേശിച്ചപ്പോഴുള്ള സെലക്ഷന്‍ ഏറ്റവും മികച്ചതാണെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. ചിത്രത്തിനായി വലിയ ഒ.ടി.ടി ഓഫറുകളുണ്ടായിരുന്നു എന്ന് പറയുകയാണ് മമ്മൂട്ടിയുടെ പി.ആര്‍.ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്.
റോഷാക്കിന് നെറ്റ്ഫ്‌ളിക്‌സ് ഇട്ട വില കേട്ട് താന്‍ ഞെട്ടിയെന്നും എന്നാല്‍ ചിത്രം തിയേറ്ററില്‍ വേറെ ലെവലവുമെന്ന് മമ്മൂട്ടിയിടെ കണക്കുകൂട്ടല്‍ കൃത്യമായെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ജിന്‍സ് പറഞ്ഞു.
‘ഒ.ടി.ടി റിലീസിന് റോഷാക്കിനു നെറ്റ്ഫ്‌ളിക്‌സ് ഇട്ട വില കേട്ട് ഞാന്‍ ഞെട്ടി, അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഈ പടം വേറെ ലെവലില്‍ വരും, ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കും, താന്‍ നോക്കിക്കോ’. ആ കണക്ക് കൂട്ടലുകള്‍ എത്ര കൃത്യമായിരുന്നു,’ റോബര്‍ട്ട് കുറിച്ചു.
അതേസമയം ലൂക്ക് എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. യു.കെ. പൗരനായ ലൂക്ക് ആന്റണിയെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേക്കിങ്ങുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്‌റാം, ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ്. ജോര്‍ജ്, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്. കേരളത്തില്‍ 219 തിയറ്ററകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
Content Highlight: Mammootty’s PRO Robert Kuriakos says that there were huge OTT offers for the film rorschach