മലയാളികളെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എന്നും ഞെട്ടിക്കുന്ന താരമാണ് മമ്മൂട്ടി. ഓരോ സിനിമകളിലും തന്റെ ഗെറ്റപ്പില്‍ പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ പേര്‍സണല്‍ ജിം ട്രെയ്‌നര്‍ വിപിന്‍ സേവ്യര്‍. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് കൊറോണയുടെ സമയത്ത് മമ്മൂട്ടി ഫിറ്റ്‌നസ് ക്രമീകരിച്ചതിനേക്കുറിച്ച് പറഞ്ഞത്.
”ഭീഷ്മപര്‍വ്വം മൂവി വന്ന സമയത്ത് ഞാനും മമ്മൂക്കയും വളരെ വിഷമിച്ചിരുന്ന സമയമാണ്. കാരണം കൊവിഡ് ആയതുകൊണ്ട് ജിമ്മുകള്‍ എല്ലാം അടച്ചു. ആ സമയത്ത് മമ്മൂക്ക ഓണ്‍ലൈനില്‍ വന്നാണ് ഏകദേശം രണ്ടുമണിക്കൂര്‍ ഞങ്ങള്‍ വര്‍ക്ക് ഔട്ട് ചെയ്തിരുന്നത്. ഒന്നിന് വേണ്ടിയും അദ്ദേഹം പുറത്തുപോവില്ലായിരുന്നു.
ഭീഷ്മയുടെ കാര്യം അദ്ദേഹം എന്നും വര്‍ക്ക് ഔട്ടിന് വരുമ്പോള്‍ പറയുമായിരുന്നു. മറ്റുള്ളവരെ പോലെ രണ്ട് വര്‍ഷത്തിനിടക്ക് ഒരു മൂവി അല്ല. ഒരു മൂവി കഴിഞ്ഞാല്‍ ബ്രേക്കില്ലാതെ അദ്ദേഹം അടുത്ത മൂവിയിലേക്ക് പോവുകയാണ്.
ഈ അടുത്ത് ദുബായില്‍ നിന്ന് വന്നപ്പോള്‍, ഇവിടേക്ക് വരാനായിട്ട് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞത് ഒറ്റപ്പാലത്ത് വേറെ ഷൂട്ട് ഉണ്ട് നേരെ അങ്ങോട്ട് ചെല്ലണമെന്നാണ്. വീട്ടില്‍ പോലും പോകാതെ ദുബായില്‍ നിന്ന് അദ്ദേഹത്തിന് പോവേണ്ടി വന്നു. അങ്ങനെ ഒരു മനുഷ്യനാണ് കൊവിഡിന്റെ സമയത്ത് വീട്ടിലായിപ്പോയത്.
നല്ല ക്ഷമയുള്ള മനുഷ്യനാണ് അദ്ദേഹം. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൊവിഡിന്റെ സമയത്ത് അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. വരുന്ന എല്ലാ മൂവികളിലും എങ്ങനെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താമെന്നാണ് മമ്മൂക്ക ചിന്തിക്കുക. എല്ലാ മൂവിയിലും തന്റെ ബോഡിയില്‍ അദ്ദേഹം മാറ്റം വരുത്താറുണ്ട്.
ഭീഷ്മ പര്‍വ്വത്തിന്റെ സമയത്ത് എല്ലാ ദിവസവും രണ്ടുമണിക്കൂര്‍ രാവിലെ വര്‍ക്ക് ഔട്ടും കിടക്കാന്‍ നേരത്ത് 20മിനുറ്റ്‌സ് കാര്‍ഡിയോയും ചെയ്യുമായിരുന്നു. കൊവിഡിന് മുമ്പ് രാവിലെത്തെ വര്‍ക്ക് ഔട്ട് കഴിഞ്ഞാലും ആ ഡേ മൊത്തം ആക്ടീവാണ്. പക്ഷേ കൊറോണ ആയപ്പോള്‍ വെറുതെ ഇരിക്കേണ്ടി വരുന്നതുകൊണ്ടാണ് വൈകുന്നേരവും വര്‍ക്ക് ഔട്ട് ചെയ്യേണ്ടി വന്നത്.
ഭീഷ്മയുടെ സമയത്ത് എന്നും ഞാന്‍ മമ്മൂക്കയെ ഓണ്‍ലൈനില്‍ കാണുന്നുണ്ട്. നേരിട്ട് കാണാന്‍ പറ്റിയില്ല. എന്റെ മോളുമായി നല്ല കൂട്ടാണ് അദ്ദേഹം. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് പോകുന്ന വഴി എന്നെ വിളിച്ചെവിടെയാണെന്നൊക്കെ ചോദിച്ചു. വുഡ്‌ലാന്‍ഡ്‌സിന്റെ അവിടെയാണ് ഷൂട്ട് അങ്ങോട്ട് വരാന്‍ പറഞ്ഞു. മോളും കൂടെ വന്നു.
കാരവനില്‍ ചെന്ന് കണ്ടപ്പോള്‍ പറഞ്ഞു, സാധാരണ മൂവിയിലെ പോലെ വെടിവെക്കലല്ല ഇത് വെട്ടാണെന്ന്. വെട്ടുകൊണ്ട് മമ്മൂക്ക വീഴുന്ന സീനും എടുക്കുന്നുണ്ട്. സാധാരണ ഷൂട്ട് ചെയ്യുന്ന ക്യാമറയല്ല. റോബോട്ടിക് ക്യാമറയാണ്. ക്യാമറ മൂവ് ചെയ്യുന്ന ഭാഗത്തേക്ക് നമ്മള്‍ ചലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ടെക്‌നോളജിയോട് മമ്മൂക്കക്ക് ഭയങ്കര താത്പര്യമാണ്. അത് രൂപത്തിലും അഭിനയത്തിലും പുതിയ ടെക്‌നിക്‌സ് അദ്ദേഹം കൊണ്ടുവരും,”വിപിന്‍ സേവ്യര്‍ പറഞ്ഞു.
content highlight: Mammootty’s personal gym trainer Vipin Xavier talks about Mammootty’s health secret