കാതൽ ദി കോർ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനംകവർന്ന നടനാണ് ആർ.എസ്. പണിക്കർ. പടം കണ്ടിറങ്ങിയവരുടെയെല്ലാം മനസ്സിൽ ഒരിടം നേടാൻ പണിക്കർക്ക് തന്റെ ആദ്യ ചിത്രം കൊണ്ട് സാധിച്ചു. മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കാതൽ ദി കോർ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനംകവർന്ന നടനാണ് ആർ.എസ്. പണിക്കർ. പടം കണ്ടിറങ്ങിയവരുടെയെല്ലാം മനസ്സിൽ ഒരിടം നേടാൻ പണിക്കർക്ക് തന്റെ ആദ്യ ചിത്രം കൊണ്ട് സാധിച്ചു. മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
താനും മമ്മൂട്ടിയുമൊത്തുള്ള ആദ്യ കോമ്പിനേഷൻ സീനിനെക്കുറിച്ച് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ആർ.എസ്. പണിക്കർ. തന്നെ കണ്ടതും പത്രം വായിച്ചുകൊണ്ടിരിക്കുന്ന മാത്യു അത് തന്റെ മുന്നിലേക്കിട്ട് അവഗണിച്ച് നടന്നു പോകുന്നതായിരുന്നു ആദ്യ സീനെന്ന് ആർ. എസ്. പണിക്കർ പറഞ്ഞു. ആ സീൻ നന്നായി ചെയ്തുവെന്നാണ് താൻ വിശ്വസിച്ചതെന്നും പണിക്കർ കൂട്ടിച്ചേർത്തു. തന്റെ പെര്‍ഫോമന്‍ സിനെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചപ്പോൾ ‘ഇങ്ങനെ അങ്ങ് പോട്ടെ’ എന്നാണ് മറുപടി പറഞ്ഞതെന്നും ആർ.എസ്. പണിക്കർ മറുപടി പറഞ്ഞു.
‘ഞാനും മമ്മൂട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് ആദ്യം എടുക്കുന്നത്. സിനിമയില്‍ ഞങ്ങള്‍ തമ്മില്‍ സംസാരം ഇല്ലല്ലോ. അദ്ദേഹം കസേരയില്‍ ഇരിക്കുന്നു. എന്നെ കണ്ടതും അദ്ദേഹം വായിച്ചുകൊണ്ടിരുന്ന പത്രം മുന്നിലിട്ട് എന്നെ അവഗണിച്ചുകൊണ്ട് നടന്നുപോകുന്നു. ഇതാണ് സീന്‍.
എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഞാന്‍ വല്ലാതെ ദു:ഖിക്കുന്നുണ്ടല്ലോ, ആ ഒരു ദു:ഖ ഭാവത്തോടെ ഞാന്‍ അയാളെ നോക്കുന്നു ഇതാണ് സംവിധായകന്‍ എനിക്ക് പറഞ്ഞു തന്നത്. അതുപോലെ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. അത് നന്നായി ചെയ്തു എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ആ സീന്‍ കഴിഞ്ഞു. എല്ലാവരും ഫ്രീയായി.
ഇതോടെ ഞാന്‍ അദ്ദേഹത്തിനടുത്ത് പോയിട്ട് എന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് എന്തെങ്കിലും ഒരു അഭിപ്രായം. എന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അദ്ദേഹം അതിന് നല്‍കിയ മറുപടി ‘ഇങ്ങനെ അങ്ങ് പോട്ടെ’ എന്നാണ്. ഇങ്ങനെ അങ്ങ് പോട്ടെ എന്ന് പറഞ്ഞാല്‍ അത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമാണ്. അതുകൂടി ആയപ്പോള്‍ ഞാന്‍ മുഴുവനായും കോണ്‍ഫിഡന്റായി,’ ആർ. എസ് പണിക്കർ പറഞ്ഞു.
ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം
Content Highlight: Mammootty’s opinion on RS Panicker’s acting