വെള്ളിയാഴ്ചയാണ് നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിന്നും നിരവധി പ്രമുഖരാണ് അനുശോചനം അറിയിച്ച് എത്തിയത്.
ഈ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ‘എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്,’ എന്നാണ് 2015ലെ മാതൃദിനത്തില്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഉമ്മ മരിച്ചതിന് പിന്നാലെ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ കമന്റ് ബോക്‌സിലും ആളുകള്‍ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം ഫാത്തിമയുടെ കബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവനും ജുമാ മസ്ജിദില്‍ എത്തി ചേര്‍ന്നിരുന്നു.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എം.പിമാരായ ജോസ് കെ. മാണി, എ.എം. ആരിഫ്, എ.എ. റഹീം, അഡ്വ കെ. സുരേഷ് കുറുപ്പ് തുടങ്ങിയവരും സംസ്‌കാരത്തിന് എത്തിയിരുന്നു.
Content Highlight: mammootty’s old facebook post about mammootty goes viral