വെള്ളിയാഴ്ചയാണ് നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിന്നും നിരവധി പ്രമുഖരാണ് അനുശോചനം അറിയിച്ച് എത്തിയത്.
ഈ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ‘എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്,’ എന്നാണ് 2015ലെ മാതൃദിനത്തില്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഉമ്മ മരിച്ചതിന് പിന്നാലെ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ കമന്റ് ബോക്‌സിലും ആളുകള്‍ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.