| Thursday, 23rd February 2023, 12:09 pm

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ഏജന്റിലെ പാട്ട് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമെന്ന നിലയില്‍ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിയും മേക്കര്‍ സുരേന്ദര്‍ റെഡ്ഡിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യ പ്രൊജക്ടായ ചിത്രം തിയേറ്ററില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ഇപ്പൊള്‍ ഏജന്റിലെ ‘മല്ലി മല്ലി’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂല്‍ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.

എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്.

രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

content highlight: mammootty’s new telung movie song out

We use cookies to give you the best possible experience. Learn more