| Sunday, 8th October 2023, 11:59 pm

വെക്കേഷന്‍ ആഘോഷിച്ച് മമ്മൂക്ക; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളില്‍ വലിയ ഓളം തീര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിനിടയില്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

താരം വിദേശത്ത് വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്ന മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മിഥുന്‍ മനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലുക്കിലാണ് മമ്മൂട്ടി ഇപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ പേര് ‘അടിപിടി ജോസ്’ എന്നാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കിലേയും നായിക അഞ്ജന ജയപ്രകാശും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഭ്രമയുഗം, ജിയോ ബേബി ചിത്രം കാതല്‍ ദി കോര്‍, ബാസൂക എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

തെലുങ്ക് ചിത്രം യാത്ര 2വിന്റെ ഭാഗങ്ങളും മമ്മൂട്ടി കഴിഞ്ഞ ആഴ്ച പൂര്‍ത്തിയാക്കിയിരുന്നു. കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം 60 കോടിയോളം രൂപ തിയേറ്ററില്‍ നിന്നും സ്വന്തമാക്കി കഴിഞ്ഞു.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Content Highlight: Mammootty’s new photos on vaccation is now viral on social media

We use cookies to give you the best possible experience. Learn more