Entertainment news
കണ്ണൂര്‍ സ്‌ക്വാഡിന്റെ പടത്തലവന്‍ ജോര്‍ജ് മാര്‍ട്ടിന്‍ മുബൈയില്‍; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 09, 03:30 pm
Monday, 9th October 2023, 9:00 pm

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തിയേറ്ററില്‍ എത്തിയത്.

വലിയ ഹിറ്റായി മാറിയ സിനിമ ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡിലെ പടത്തലവന്‍ ജോര്‍ജ് മാര്‍ട്ടിന്റെ മുംബൈയില്‍ നിന്നുള്ള പുതിയ ഫോട്ടോയാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനി പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡിന്റെ മുംബൈ ഷെഡ്യൂള്‍ ഷൂട്ടിങ്ങിന് ഇടയില്‍ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ മമ്മൂട്ടി കമ്പനി പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Mammootty Kampany (@mammoottykampany)

അതേസമയം രണ്ടാം വാരം കൂടി കഴിഞ്ഞതോടെ ആകെ മൊത്തം കേരളത്തില്‍ നിന്ന് മാത്രമായി സിനിമ 30 കോടിയോളം രൂപയും ലോകമെമ്പാടു നിന്നും 65 കോടിയോളം രൂപയും നേടിയതായും റിപ്പോര്‍ട്ടുണ്ട്.

ക്രിക്കറ്റ് വേള്‍ഡ് കപ്പ് നടക്കുന്നതിനിടയിലും കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച കളക്ഷന്‍ തന്നെയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്‌ക്വാഡിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന കളക്ഷനേക്കാള്‍ ജി.സി.സിയില്‍ കളക്ഷന്‍ ലഭിച്ചിരുന്നു. 2023ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡ് ഉള്‍പ്പടെ ചുരുങ്ങിയ ചിത്രങ്ങള്‍ക്ക് മാത്രമാണ് 50 കോടി എന്ന നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്.

വളരെ ചുരുങ്ങിയ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സിനിമക്ക് ആയത് വലിയ നേട്ടമായിട്ടാണ് സിനിമാ ട്രാക്കര്‍മാര്‍ കാണുന്നത്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Content Highlight: Mammootty’s new photo at the set of kannur squad is now viral on social media