കൊച്ചി: മമ്മൂട്ടി നായകനാകുന്ന ഷാജി പടൂര്‍ ചിത്രം “അബ്രഹാമിന്റെ സന്തതികള്‍” ചിത്രീകരണം പൂര്‍ത്തിയാക്കി. ഈ വര്‍ഷം ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്സണ് പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന് മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍.
ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. സൂര്യാ ടി.വിക്കാണ് സാറ്റ്ലൈറ്റ് റൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം നടന്ന ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മാണം ഗുഡ്വില് എന്റര്ടൈന്മെന്റ്സാണ്.
Also Read: ബിലാലിന് മുമ്പേ ഫഹദ് ഫാസില്‍ അമല്‍ നീരദ് ചിത്രം ഒരുങ്ങുന്നു; നായിക ഐശ്വര്യ ലക്ഷ്മി