|

തമിഴ് സിനിമയുടെ തീരാനഷ്ടം; പൂ രാമുവിനെ അനുസ്മരിച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമുവിനെ അനുസ്മരിച്ച് മമ്മൂട്ടി. തമിഴ് സിനിമയ്ക്ക് തീരാനഷ്ടമാണ് പൂ രാമുവിന്റെ വിയോഗമെന്നും വേര്‍പാടില്‍ ഏറെ ദുഃഖമുണ്ടെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. നന്‍പകല്‍ നേരത്തു മയക്കം എന്ന തന്റെ പുതിയ സിനിമയുടെ ഭാഗമായിരുന്നതില്‍ പൂ രാമുവിന് നന്ദി പറയുന്നുവെന്നും മമ്മൂട്ടി കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നന്‍പകല്‍ നേരത്തു മയക്കം. സിനിമയുടെ സെറ്റില്‍ പൂ രാമുവിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാമുവിന്റെ അന്ത്യം. പരിയേറും പെരുമാള്‍, കര്‍ണന്‍, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്. കര്‍ണനില്‍ ധനുഷിന്റെ അച്ഛനായും സൂരരൈ പോട്രില്‍ സൂര്യയുടെ അച്ഛനായുമാണ് പൂ രാമു വേഷമിട്ടത്.

റാം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍ബിലും പൂ രാമു അഭിനയിച്ചിട്ടുണ്ട്.

Content Highlight :  Mammootty remembers Poo Ramu