| Saturday, 16th January 2021, 11:44 pm

കാത്തിരിപ്പിന് വിരാമം; സണ്ണി വെയിന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണി ട്രെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സണ്ണി വെയിനിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയ്‌ലര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.

നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എം.ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെല്‍വകുമാറാണ് ക്യാമറ. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട് ഡയറക്ടറുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ് വൈശാഖ് സി വടക്കേവീട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Mammootty releases Sunny Wayne movie Anugrahithan Antony trailer

Latest Stories

We use cookies to give you the best possible experience. Learn more