Film News
അമിത് ചക്കാലക്കല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി; വിതരണം വേഫേറര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 16, 07:37 am
Wednesday, 16th August 2023, 1:07 pm

അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ്.കെ.യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു.

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ പ്രാവ് സെപ്റ്റംബര്‍ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍, സംഗീതം : ബിജി ബാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിങ്: ജോവിന്‍ ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി.കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് മഞ്ജുമോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Mammootty released the first look poster of Pravu