| Thursday, 6th January 2022, 8:19 pm

പുഴുവിന് മുന്‍പ് മമ്മൂട്ടി കട്ട നെഗറ്റീവായ 5 വേഷങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നേരത്തെ നെഗറ്റീവ് റോളുകളൊന്നും മുന്‍പ് ചെയ്തിട്ടില്ലേ എന്നാണ് പുഴു എന്ന സിനിമയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷം എല്ലാവരും ചോദിക്കുന്ന ഒരു കാര്യം. അങ്ങനെ ഒരു ചോദ്യം വരുമ്പോള്‍, പെട്ടെന്ന് നമ്മുടെയൊക്കെ മനസിലെത്തുന്നത് വിധേയനിലെ ഭാസ്‌കര പട്ടേലരായിരിക്കും. പക്ഷെ അതൊന്നു മാത്രമല്ല, വേറെയും നെഗറ്റീവ് വേഷങ്ങള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ സഹതാരമായിരുന്ന സമയത്ത് വില്ലന്മാരോടൊപ്പമുള്ളവരായും മമ്മൂട്ടി വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ അതിനുശേഷം മമ്മൂട്ടി വില്ലനായെത്തിയ സിനിമകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ നെഗറ്റീവ് ടച്ചുള്ള കേന്ദ്ര കഥാപാത്രമായെത്തിയപ്പോഴെല്ലാം മമ്മൂട്ടിയുടെ വേഷവും ആ സിനിമകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് നെഗറ്റീവ് വേഷങ്ങളുണ്ട്. ഭാസ്‌ക്കര പട്ടേലര്‍, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ക്യാപ്റ്റന്‍ തോമസ്, പരുന്ത് പുരുഷോത്തമന്‍, സി.കെ രാഘവന്‍ തുടങ്ങിയവയാണ് ഈ വേഷങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 5 popular negative roles of Mammootty in Malayalam Cinema

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്