Movie Day
മമ്മൂക്കാ ഫാനാണല്ലേ, അതെന്താ ലാലേട്ടനെ ഇഷ്ടമല്ലേ; കിടിലന്‍ പ്രാങ്കുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 06, 09:32 am
Tuesday, 6th July 2021, 3:02 pm

കൊച്ചി: ക്ലബ്ബ് എഫ്.എമ്മില്‍ മമ്മൂട്ടി നടത്തിയ പ്രാങ്ക് കോള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത്.

ജൂണ്‍ 28ന് ക്ലബ് എഫ്.എമ്മില്‍ മമ്മൂക്ക എത്തിയപ്പോഴായിരുന്നു ഈ പ്രാങ്ക് കോള്‍. ആര്‍.ജെയായി മൈക്കിന് മുന്നിലെത്തിയ മമ്മൂക്ക ശബ്ദം മാറ്റി കോള്‍ ചെയ്ത വ്യക്തിയോട് സംസാരിക്കുന്ന രീതി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

ക്ലബ് എഫ്.എമ്മിലേക്ക് വിളിച്ച മന്‍സൂര്‍ എന്നയാളോടാണ് മമ്മൂക്ക തന്റെ തനതായ നര്‍മ്മ ഭാവനയില്‍ സംസാരിച്ചത്. ഇവിടെ മമ്മൂക്കയുണ്ട്, ഷാന്‍ ഉണ്ട് എന്നൊക്കെ ഒരു പ്രത്യേക രീതിയില്‍ അദ്ദേഹം സംസാരിച്ചിരുന്നു.

സംഭാഷണത്തിനിടെ മമ്മൂക്ക ഫാനാണോ എന്നും ലാലേട്ടനെ ഇഷ്ടമല്ലെയെന്നുമുള്ള കുസൃതി ചോദ്യങ്ങളും മമ്മൂക്ക ചോദിച്ചിരുന്നു. ഇതെല്ലാം തന്നെ ആരാധകരില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ്.

ഇനി മമ്മൂക്കയോട് സംസാരിച്ചോളൂ എന്ന് പറഞ്ഞ് തന്റെ യഥാര്‍ത്ഥ ശബ്ദത്തില്‍ സംസാരിച്ച മമ്മൂക്ക കോള്‍ ചെയ്ത മന്‍സൂറിനോട് വിശേഷങ്ങള്‍ ഓരോന്നായി ചോദിക്കുകയും ചെയ്തു.

അതിനിടെ മന്‍സൂര്‍ ഡ്രൈവിംഗിലാണെന്ന് മനസ്സിലാക്കിയ മമ്മൂക്ക വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ പാടില്ലെന്ന് ഉപദേശവും നല്‍കി.

വാഹനം റോഡരികല്‍ നിര്‍ത്തിയ ശേഷമേ ഫോണില്‍ സംസാരിക്കാന്‍ പാടുള്ളുവെന്നും മമ്മൂക്ക പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Mammootty Prank Call Gets Viral