| Friday, 2nd June 2023, 2:31 pm

ബസൂക്ക ഫസ്റ്റ് ലുക്ക്; വീഡിയോ പുറത്ത് വിട്ട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ഡിനോ ഡെന്നീസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂണ്‍ രണ്ടിന് വൈകുന്നേരം ആറ് മണിക്ക് പുറത്ത് വിടുകയാണ്. ഇതിനോടനുബന്ധിച്ച് മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധ നേടുകയാണ്. ഷൂട്ടിങ് സെറ്റില്‍ ക്യാമറയും മറ്റ് പ്രോപ്പര്‍ട്ടീസും ഒരുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഒടുവില്‍ കാരവാനില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയുടെ കാല്‍പാദങ്ങളിലാണ് വീഡിയോ അവസാനിക്കുന്നത്. ഇവിടെ വെച്ച് പോസായി ലോഡിങ് എന്നാണ് കാണിക്കുന്നത്.

നേരത്തെ പുറത്ത് വന്ന ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. പിറകിലേക്ക് തിരിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയെ ചൂണ്ടി ഗണ്ണിന്റെ ലേസര്‍ പോയിന്റുകള്‍ പതിച്ചിരിക്കുന്നതാണ് ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്.

ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഗൗതം വാസുദേവ് മേനോന്‍, ഷറഫുദ്ദീന്‍, യാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍, സുമിത് നേവല്‍, ജഗദീഷ്, ഡീന്‍ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റോഷാക്കിന്റെ സംഗീതം നിര്‍വഹിച്ച മിഥുന്‍ മുകുന്ദനാണ് ബസൂക്കയുടെ സംഗീതസംവിധാനം.

നിമിഷ് രവിയാണ് ഛായാഗ്രാഹണം. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ബസൂക്ക നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ജിയോ ബേബിയുടെ കാതല്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങള്‍.

Content Highlight: mammootty posted a video related to bazooka movie

We use cookies to give you the best possible experience. Learn more