സ്റ്റണ്ട് സംവിധായകന്‍ ജോളി ബാസ്റ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. ഫൈറ്റ് മാസ്റ്റർ ജോളി ബാസ്റ്റിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് മമ്മൂട്ടി മരണവാർത്ത പങ്കുവെച്ചത്. സിനിമയ്ക്ക് അകത്തും പുറത്തു നിന്നും നിരവധി പേരാണ് ജോളി ബാസ്റ്റിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
ഇന്നലെ വൈകിട്ട് നെഞ്ച് വേദനയെ തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബെംഗളൂരിൽ നിന്നും ആലപ്പുഴ എത്തിയതായിരുന്നു.
കമ്മട്ടിപാടം, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, ന്നാ താൻ കേസ് കൊട്, മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയിരുന്നു. ജോളി ബാസ്റ്റിൻ സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു. ഇതുവരെയായി ജോളി ബാസ്റ്റ്യൻ 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്.
കന്നഡയ്ക്കും മലയാളത്തിനും പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി പ്രവർത്തിച്ചിട്ടുണ്ട്. കന്നഡയിൽ ‘നികാകി കാടിരുവെ’ എന്ന റെമാന്റിക് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് ജോളി. ജോളി ബാസ്റ്റിന് സ്വന്തമായി ഓർകെസ്ട്ര ടീം ഉണ്ടായിരുന്നു. ജോളി ഒരു ഗായകനും കൂടിയായിരുന്നു.
Content Highlight: Mammootty pays tribute to Jolly Basttin