തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുന്നത്. തന്റെ ആരാധകനായ സുബ്രന്‍ എന്ന വ്യക്തിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റ് ആണത്.
‘വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ”മമ്മൂട്ടി സുബ്രന്‍” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍,’ എന്നാണ് താരം സുബ്രനൊപ്പമുള്ള ഫോട്ടോയോടൊപ്പം കുറിച്ചത്.
പോസ്റ്റിനു താഴെ ഒട്ടേറെ ആളുകള്‍ സുബ്രന് ആദരാഞ്ജലികള്‍പ്പിച്ച് എത്തുന്നുണ്ട്.
തൃശൂര്‍ പൂങ്കുന്നം സ്വദേശിയായിരുന്നു സുബ്രന്‍. മമ്മൂട്ടിയോടുള്ള സുബ്രന്റെ ആരാധന പല തവണ വാര്‍ത്തകളായിട്ടുണ്ട്.
മമ്മൂട്ടിയെ നായയകനാക്കി സിനിമ എടുക്കണമെന്ന ആഗ്രഹത്താല്‍ 16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സുബ്രന്‍ എടുത്തിട്ടുള്ളത്. ഒടുവില്‍ ആ കടുത്ത ആരാധന സുബ്രനെ മമ്മൂട്ടിക്ക് മുന്നില്‍ എത്തിക്കുകയും ചെയ്തു.
ദൈവങ്ങള്‍ക്കൊപ്പമാണ് സുബ്രന്‍ മമ്മൂട്ടിയെ കാണുന്നതെന്നും, ആല്‍ത്തറയില്‍ മറ്റു ദൈവങ്ങള്‍ക്കൊപ്പം മമ്മൂക്കയുടെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കത്തിച്ചു വച്ചു ആരാധന നടത്തിയിരുന്ന വ്യക്തിയായിരുന്നു സുബ്രനെന്നും അദ്ദേഹത്തെ അറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
മമ്മൂട്ടിയുടെ എല്ലാ സിനിമകളുടേയും റിലീസ് ദിവസം തന്നെ സുബ്രന്‍ തിയേറ്ററുകളില്‍ സജീവമായിരുന്നെന്നും അവര്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mammootty pays homage to fan’s death