Advertisement
Mammookka@69
പുറത്ത് നിന്നു കാണുന്ന പോലെയല്ല സിനിമയുടെ അകത്ത് കയറിയാല്‍; മമ്മൂട്ടിയുടെ 1992 ലെ വീഡിയോ അഭിമുഖം, ഓടിക്കളിച്ച് കുഞ്ഞ് ദുല്‍ഖറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Sep 06, 02:29 pm
Sunday, 6th September 2020, 7:59 pm

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടിയുടെ പഴയ അഭിമുഖം പുറത്ത്. 1992 ല്‍ ഖത്തറില്‍ വെച്ച് എ.വി.എം ഉണ്ണി നടത്തിയ അഭിമുഖമാണ് യൂ ട്യൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

യൂ ട്യൂബില്‍ ലഭ്യമായ മമ്മൂട്ടിയുടെ ഏറ്റവും പഴയ അഭിമുഖം ഇതായിരിക്കുമെന്നാണ് കരുതുന്നത്. ‘മെഗാസ്റ്റാര്‍ മമ്മൂട്ടി നൈറ്റ്’ എന്ന പേരില്‍ 1992ല്‍ ഖത്തറില്‍ അരങ്ങേറിയ സ്റ്റേജ് ഷോയ്ക്കിടെയാണ് അഭിമുഖം നടത്തിയത്.

ഷോയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഒരുക്കിയ സ്വീകരണവും ഒമ്പത് മിനിറ്റ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മുരളി, സൈനുദ്ദീന്‍, കൊച്ചിന്‍ ഹനീഫ, ശോഭന, കൈതപ്രം, ലോഹിതദാസ്, കുഞ്ചന്‍ എന്നിവരേയും വീഡിയോയില്‍ കാണാം.

നേരത്തെ കലാഭവന്‍ മണിയുടെ അഭിമുഖവും എ.വി.എം ഉണ്ണി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. 1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയാണ് എ.വി.എം ഉണ്ണി എന്നറിയപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty Old Interview Malayalama Cinema Mammookka@69