Advertisement
Film News
മമ്മൂട്ടി ഇനി കെട്ട്യോളാണെന്റെ മാലാഖയുടെ സംവിധായകനൊപ്പം; ഷൂട്ടിംഗ് ഉടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 17, 08:13 am
Thursday, 17th March 2022, 1:43 pm

മമ്മൂട്ടിയും സംവിധായകന്‍ നിസാം ബഷീറുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിസാം ബഷീര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 25 ന് ചാലക്കുടിയില്‍ തുടങ്ങുമെന്ന് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമ നിര്‍മിക്കുന്നതും മമ്മൂട്ടിയാണ്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍.

ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍ എന്നിവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് കൃഷ്ണനാണ് ഛായാഗ്രാഹകന്‍. സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ കഥ എഴുതുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ഇത്.

ഭീഷ്മ പര്‍വ്വത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുമായി മമ്മൂട്ടി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം, രത്തീനയുടെ സംവിധാനത്തിലൊരുങ്ങുന്ന പുഴു എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

അതേസമയം ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ തരംഗമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് ഭീഷ്മ പര്‍വ്വം നേടിയിരുന്നു.


Content Highlight: mammootty nissam basheer new movie shooting  starts on March 25 in Chalakudy