| Tuesday, 20th June 2023, 8:22 pm

'വൺസ് അപ്പോൺ എ ടൈം ഇൻ ബുഡപെസ്റ്റ്' വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങൾ, ഫോട്ടോകൾ കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ്. ‘വൺസ് അപ്പോൺ എ ടൈം ഇൻ ബുഡപെസ്റ്റ്’ എന്ന ക്യാപ്‌ഷനോഡെ വെച്ച് പോസ്റ്റ് ചെയ്ത ചിത്രമാണ് ട്രെൻഡിങ്ങിൽ നിൽക്കുന്നത്. ഹങ്കറിയിലെ ബുഡാപെസ്റ്റ് എന്ന സിറ്റിയിലെ ബ്രിഡ്ജിൽ നിന്നും എടുത്ത ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഓറഞ്ച് കളർ ജാക്കെറ്റും ബ്ലാക്ക് ടി ഷർട്ടും ബ്രൗൺ പാന്റുമാണ് അദ്ദേഹത്തിന്റെ വേഷം. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നടനും മോഡലും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ്. പാലത്തിൽ നിന്നുമുള്ള മൂന്ന് ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പ്രേക്ഷകർ ഇതിനോടകം ചിത്രങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തമിഴ് നടി ജ്യോതിക.

മമ്മൂട്ടി കമ്പനി നിര്‍മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നന്‍പകന്‍ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതല്‍ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Content Highlights: Mammootty new photos

We use cookies to give you the best possible experience. Learn more