വൈകിട്ട് സോഷ്യൽ മീഡിയ കത്തിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ‘ഒബ്‌സെർവിങ് ആൻഡ് അബ്‌സോർബിങ്’ എന്ന ക്യാപ്‌ഷനോടെ പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങൾകൊണ്ടാണ് ട്രെൻഡായി മാറിയത്.
ഇത്തവണ പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ മമ്മൂട്ടിയെത്തിയിരിക്കുന്നത് കറുപ്പ് നിറത്തിലെ ഷർട്ടിലാണ്. ചാര നിറത്തിലെ പാന്റും ഷൂസുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നടനും മോഡലും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ്.
നിരവധി രസകരമായ കമന്റുകളാണ് ഇതിനോടകം ഫോട്ടോക്ക് കീഴിൽ എത്തിയിരിക്കുന്നത്. ‘ഹേയ്! നമ്മൾ മുപ്പതുകാർക്ക് ഒരു അസൂയയുമില്ല’ എന്നൊരാൾ കമന്റിട്ടപ്പോൾ ‘ഇടക്കൊക്കെ ദുൽഖറിനെ കൂടി ഒന്നോർക്കണേ ‘ എന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്.
അതേസമയം ഇത്തവണ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ ദുൽഖർ എത്തുമെന്നായിരുന്നു പ്രേക്ഷകർ കരുതിയത്. പക്ഷെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ്. ദുൽഖറിന്റെ പിറന്നാൾ ദിനമായതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മമ്മൂട്ടി നൽകിയത് തന്റെ പുതിയ തകർപ്പൻ ഫോട്ടോകളാണ്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തമിഴ് നടി ജ്യോതിക.
മമ്മൂട്ടി കമ്പനി നിര്‍മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നന്‍പകൽ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതല്‍ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.